ഡല്‍ഹി: രാജ്യത്തെക്കുറിച്ച് കുറ്റം പറഞ്ഞവരെ ഒളിമ്പിക് മെഡല്‍ ജേതാക്കളെ പോലെ വരവേറ്റത് ശരിയല്ലെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ക്യാമ്പസിലെത്തിയതാണ് അനുപം ഖേര്‍.
അനുപം ഖേറിന്റെ വിമര്‍ശനം ഇങ്ങനെ-
‘അവന് ജാമ്യത്തില്‍ കഴിയുകയാണ്. ഇത്ര വലിയ വരവേല്‍പ്പ് നല്‍കാനായി അവന് ഒളിമ്പിക്സില്‍ മെഡല്‍ നേടി വന്നിരിക്കുകയുമല്ല.’ ?’രാജ്യത്തെക്കുറിച്ച് കുറ്റം പറയുന്നവരെ എങ്ങനെയാണ് ഹീറോയെ പോലെ ആഘോഷിക്കാനാവുക? എന്താ അവന് ഒളിമ്പിക്സ് മെഡല്‍ നേടിയോ? ജാമ്യത്തില്‍ ഇറങ്ങിയതാണ് അവന്. അവന് സച്ചിനോ, സൈനയോ, ഹനുമന്തപ്പയോ അല്ല.’
‘പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് അവന് വരുന്നതെന്ന് അവന് പറയുന്നു. എന്റെ ചോദ്യം ഇതാണ്, അവരുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ അവന് എന്തു ചെയ്തു? എനിക്ക് എന്റെ ആദ്യ സ്കോളര്‍ഷിപ്പായ 200 രൂപ ലഭിക്കുമ്പോള്‍ എന്റെ അച്ഛന്റെ ശമ്പളം 90 രൂപയായിരുന്നു. ഞാന്‍ 110 രൂപ കുടുംബത്തിനു നല്കി ?
‘വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്രയും നല്ല പ്രധാനമന്ത്രിയെ നമുക്ക് കിട്ടുന്നത്. വിപ്ലവം, ദേശസ്നേഹവും പഴയപോലെ നിലനിര്‍ത്താന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കുന്നു.’ ?’ ഇന്ത്യയിലാണ് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ടത് ഇന്ത്യയില്‍ നിന്നല്ല എന്ന് അദ്ദേഹം പറഞ്ഞതായി ഞാന്‍ കേട്ടു. നിങ്ങളുടെ രാജ്യം നിങ്ങളുടെ വീടാണെങ്കില്‍ അതില്‍ നിന്നുള്ള സ്വാതന്ത്ര്യവും അതിനുള്ളിലെ സ്വാതന്ത്ര്യവും എങ്ങനെ വ്യത്യാസപ്പെടും.’ ?’
എന്റെ ഇന്ത്യ എല്ലായ്പ്പോഴും സജീവമാണ്. ഞാന്‍ വൃദ്ധനല്ല. കാലം കഴിയുന്തോറും യുവത്വം കൂടുന്ന ഈ രാജ്യത്തെപോലെയാണ് ഞാനും.’
കനയ്യകുമാറിനെ പേരെടുത്ത് പറയാതെയായിരുന്നു അനുപം ഖേറിന്റെ വിശദീകരിക്കണം.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും, ജെഎന്‍യുവില്‍ നടന്നത് അഫ്സല് ഗുരു അനുസ്മരണം അല്ലെന്നും വധശിക്ഷയ്ക്കെതിരായ പ്രതിഷേധം ആയിരുന്നെന്നും കനയ്യകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post