ഡല്‍ഹി: ജെഎന്‍യു ക്യാമ്പസ്സില്‍ മനുസ്മൃതി
കത്തിച്ച അഞ്ച് വിദ്യര്‍ത്ഥികള്‍ക്കെതിരെ നോട്ടിസ്. ജെഎന്‍യു അഡ്മിനിസ്ട്രേഷന് വിഭാഗമാണ് നോട്ടിസയച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വനിതാദിനത്തിലാണ് വിദ്യര്‍ത്ഥികള്‍ മനുസ്മൃതി കത്തിച്ചത്.
എന്നാല്‍ പരിപാടിക്ക് സര്‍വകലാശാല അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കു നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 21നു മുമ്പ് വിശദീകരണം നല്‍കണമെന്നാണു നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മനുസ്മൃതിയിലുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലോക വനിതാ ദിനത്തില്‍ വിദ്യാര്‍ഥികള്‍ മനുസ്മൃതി കത്തിച്ചത്.
Discussion about this post