സമ്മർദങ്ങളിൽ തളരാതെ ആത്മ വിശ്വാസത്തോടെ മുന്നേറാൻ തിലക് വർമയുടെ ജീവിതത്തിൽ ആത്മീയതയും മുഖ്യപങ്ക് വഹിക്കുന്നുണ്ട്. 2025 ഏപ്രിലിൽ തിലക് അയോദ്ധ്യ സന്ദർശിച്ചതപം ടാറ്റൂവും അടക്കം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്. താരത്തിന്റെ ടാറ്റുവിനെ പറ്റിയുള്ള വിശേഷങ്ങളാണധികവും
തന്റെ മാതാപിതാക്കളുടെ ചിത്രമാണ് തിലക് ആദ്യം പച്ച കുത്തുന്നത്. തന്റെ വിശ്വാസവും ആത്മീയതയും ഇഴ ചേരുന്ന ചില ടാറ്റൂ ഡിസൈനുകൾ ആണ് ശേഷം താരം തിരഞ്ഞെടുത്തത്.
നെഞ്ചിലെ ‘ഓം നമഃ ശിവായ’ മന്ത്രം പച്ച കുത്തിയത് കൂടാതെ തോളിലെ ശിവന്റെ ചിത്രം ജ്ഞാനം, ആത്മീയ ഉണർവ്, പ്രപഞ്ച താളം, സൃഷ്ടിയും സംഹാരവും തമ്മിലുള്ള സന്തുലിതാവസ്ഥ തുടങ്ങിയ വശങ്ങളെ പ്രതിനിധീകരിക്കുന്നു. വിഘ്‌നങ്ങൾ ഒഴിച്ച് വിജയം പ്രദാനം ചെയ്യുന്ന ഗണേശന്റെ മുഖവും കൈയ്യിൽ പച്ച കുത്തിയിരിക്കുന്നു.
സ്ത്രീത്വത്തെ, സൗന്ദര്യത്തെ, ആത്മീയ ഉത്കർഷത്തെ എല്ലാം പ്രതിനിധാനം ചെയ്യുന്ന ചെമ്പരത്തി പൂക്കളാണ് ഉൾക്കൈത്തണ്ടയിലെ ടാറ്റൂ ഡിസൈൻ. കൂടാതെ ‘ഡിംമ്‌ലൃശിഴ ടലഹള ഠൃൗേെ’ എന്ന് ആലേഖനം ചെയ്ത പർവത നിരകളും അതിനോടൊപ്പം ചിത്രീകരിച്ചിട്ടുണ്ട്.
തന്റെ ആദ്യത്തെ വളർത്തുനായ ആയ ട്രിഗറിന്റെ മനോഹരമായ ഒരു ഛായാചിത്രവും തിലകിന്റെ കാലിൽ പച്ച കുത്തിയിട്ടുണ്ട്.
Discussion about this post