Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘കൂത്ത് പറമ്പ് കൊലയാളിയുടെ മകന്‍ സ്ഥാനാര്‍ത്ഥിയാകേണ്ട’-എം.വി നികേഷ് കുമാറിനെതിരെ അഴീക്കോട് പോസ്റ്റര്‍. സെബാസ്റ്റ്യന്‍ പോളിനും, ദിനേശ് മണിയ്ക്കും എതിരെ പോസ്റ്ററുകള്‍

by Brave India Desk
Mar 24, 2016, 09:09 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

nikesh kumarഅഴീക്കോട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറിനെതിരെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കൂത്ത് പറമ്പ് വെടിവെപ്പിന് കാരണക്കാരനായ എം.വി രാഘവന്റെ മകന്‍ മത്സരിക്കേണ്ടെന്ന് പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

സേവ് മാര്‍ക്‌സിസ്റ്റ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. തിരൂരിലും സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള വ്യക്തിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.
ഗഫൂര്‍ പി ലില്ലിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാണ് പോസ്റ്ററിലെ പോസ്റ്ററുകള്‍. പണക്കാര്‍ക്ക് മുന്നില്‍ സിപിഎം അടിപതറരുതെന്ന് പോസറ്ററില്‍ പറയുന്നു.

സി.പി.എം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്ന സെബാസ്റ്റ്യന്‍ പോളിനും സി.എം ദിനേശ് മണിക്കും എതിരെയും എറണാകുളത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യവസായി വി.എം രാധാകൃഷ്ണനും സി.പി.എം നേതാവ് ഇ.പി ജയരാജനുമാണ് സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം. ത്യക്കാക്കരയില്‍ ബെന്നി ബഹനാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെങ്കില്‍ എല്‍.ഡി.എഫിന് പറ്റിയ സ്ഥാനാര്‍ഥി സരിത നായരാണെന്നും പോസ്റ്ററില്‍ പറയുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സെബാസ്റ്റ്യന്‍ പോള്‍ അഹങ്കാരിയാണ്. മാധ്യമങ്ങള്‍ വഴി സി.പി.എമ്മിനെതിരെ വിമര്‍ശം ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പേള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതും ശരിയല്ല. വൈകീട്ട് ആറരക്ക് ശേഷം അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ആളുകള്‍ സഹായത്തിന് വരുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കില്ല. ഇത്തരത്തിലുള്ള ആളെ എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.

poster_6ദിനേശ് മണി അഴിമതിക്കാരനാണെന്നും ഇത്തരമൊരാളെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വേണോ എന്നും നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ചോദിക്കുന്നു.

ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണ ജോര്‍ജിനെയും കോന്നിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. സനല്‍ കുമാറിനെയും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പകരം ഓമല്ലൂര്‍ ശങ്കരനെയും എം.എസ് രാജേന്ദ്രനെയും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ പേരില്‍ കോന്നി, കല്ലേരി, മൈലപ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

വിവാദങ്ങളും പ്രതിഷേധങ്ങളും തന്നെ തളര്‍ത്തില്ലെന്ന് വീണ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഒരു സ്ത്രീക്ക് ലഭിക്കുന്ന പരിഗണന കുടുംബാംഗങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന് പറയുന്നത് സ്ത്രീവിരുദ്ധത കൊണ്ടാണെന്നും വീണ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

Tags: mv nikesh kumarcpm kerala
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies