രാജ്യത്തെ വേദനയിലാഴ്ത്തിയ ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം അൽ ഫലാഹ് സർവകലാശാലയിലെ അദ്ധ്യാപകനും കശ്മീരി ഡോക്ടറുമായ മുസമ്മിൽ ആണെന്ന് വിവരം. ഇയാളും കൂട്ടാളികളായ ഉമറും മുസഫറും തങ്ങളുടെ മെഡിക്കൽ പ്രൊഫഷൻ മറയാക്കിയാണ് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിച്ചിരുന്നത്.
ഡോക്ടർമാർ, എഞ്ചിനീയർമാർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ തുടങ്ങിയ വിദ്യാസമ്പന്നരായ മുസ്ലീങ്ങളെ റിക്രൂട്ട് ചെയ്യുന്നതിൽ താൻ ബോധപൂർവം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി മുസമ്മിൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. സമൂഹത്തിൽസ്വീകാര്യതയുള്ളവർക്ക് സ്ഥാപനങ്ങളിൽ സംശയം ജനിപ്പിക്കാതെ തന്നെ പ്രവൃത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിന് പിന്നിൽ.
ആക്രമണങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ഉമർ ഉൾപ്പെടെയുള്ളവർ പ്രോത്സാഹിച്ചപ്പോഴും മുസമ്മിലാണ് ഇവരെ തിരുത്താറുള്ളത്. തീരുമാനങ്ങൾ ചിന്തിക്കാതെ എടുത്താൽ സംഘത്തെ പിടികൂടുമെന്ന് മനസിലാക്കിയ മുസമ്മിൽ, ഒരു പ്ലാൻ ബി എന്നോണം പിന്തുണാ ശൃഖംല കെട്ടിപ്പടുക്കാൻ നിർബന്ധം പിടിച്ചിരുന്നുവത്രേ.










Discussion about this post