ന്യൂഡൽഹി : നിയമവിരുദ്ധമായ വാതുവെപ്പിനും ചൂതാട്ടത്തിനും എതിരായി കേന്ദ്രസർക്കാർ പുതിയൊരു നടപടി കൂടി സ്വീകരിക്കുന്നു. 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. പുതിയ എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ ഭാഗമായാണ് ഈ നിരോധനം. മൂന്നാം മോദി സർക്കാർ കൊണ്ടുവന്ന ഓൺലൈൻ ഗെയിമിംഗ് നിയമത്തിന് ശേഷം നടപടികൾ ശക്തമാക്കിയതോടെ ഇതുവരെ 7,800-ലധികം വെബ്‌സൈറ്റുകൾ ആണ് കേന്ദ്രം നീക്കം ചെയ്തത്.
സാമ്പത്തിക പ്രശ്നങ്ങളിലും, സാമൂഹിക പ്രത്യാഘാതങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ, പ്രത്യേകിച്ച് യുവ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓൺലൈൻ ഗെയിമിംഗ് നിയമം പാസാക്കിയതിനുശേഷം നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകൾക്കെതിരെ ശക്തമായ നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.









Discussion about this post