Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

by Brave India Desk
Mar 4, 2026, 05:23 pm IST
in International
Share on FacebookTweetWhatsAppTelegram

ഇറാൻ-ഇസ്രായേൽ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം (Submarine Attack) ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ബുധനാഴ്ച ഉച്ചയോടെയാണ് അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് സമീപം നടുക്കുന്ന സംഭവം അരങ്ങേറിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം (Distress Call) ലഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ നാവികസേനയും പ്രതിരോധ മന്ത്രാലയവും വൻതോതിലുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ലങ്കൻ പാർലമെന്റിൽ ആക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആക്രമണത്തെത്തുടർന്ന് കടലിൽ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് ഇതുവരെ 32 പേരെ ശ്രീലങ്കൻ നാവികസേന സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്കായി നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും തിരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയത് ഏത് രാജ്യത്തിന്റെ അന്തർവാഹിനിയാണെന്നോ, കപ്പലിന്റെ കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, ഇറാന്റെ കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ലക്ഷ്യം വെച്ച് ഇസ്രായേലും അമേരിക്കയും ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ, ഈ നീക്കത്തിന് പിന്നിലും സയണിസ്റ്റ് ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ഇറാന്റെ ചരക്കുനീക്കം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

സംഭവം അതീവ ഗൗരവത്തോടെയാണ് ശ്രീലങ്ക കാണുന്നത്. തങ്ങളുടെ സമുദ്രപരിധിക്ക് തൊട്ടടുത്ത് നടന്ന ആക്രമണത്തിൽ കൃത്യമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തെ തകർത്ത അമേരിക്കൻ-ഇസ്രായേൽ സഖ്യം ഇനി ഇറാന്റെ ആഗോള വ്യാപാര ശൃംഖലയെ കടലിൽ തകർക്കാനുള്ള പുറപ്പാടിലാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിൽ നിന്ന് കിലോമീറ്ററുകൾ അകലെ ശ്രീലങ്കൻ തീരത്ത് വരെ യുദ്ധം എത്തിയത് മേഖലയിലെ മറ്റ് രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക പ്രതികരണം വന്നാലുടൻ സ്ഥിതിഗതികൾ കൂടുതൽ വഷളാകാനാണ് സാധ്യത.

Tags: submarine attack
ShareTweetSendShare

Latest stories from this section

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

Latest News

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies