കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ എസ്‌ഐആർ നടപടികളുടെ പേരിൽ ആരംഭിച്ച പോരാട്ടം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു മമതാ ബാനർജി ഉന്നയിച്ചിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അഹങ്കാരി എന്ന് വിളിച്ചു കൊണ്ട് കഴിഞ്ഞദിവസം മമത അധിക്ഷേപിച്ചിരുന്നു.
ചൊവ്വാഴ്ച നടത്തിയ ഒരു പൊതുപ്രസ്താവനയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ഇതിനായി പ്രതിപക്ഷം ഒരു പ്രമേയം കൊണ്ടുവരണമെന്നും താൻ അതിന് ശക്തമായ രീതിയിൽ പിന്തുണ നൽകുമെന്നും മമത അറിയിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ പാർട്ടി നേതാവുമായ അഭിഷേക് ബാനർജിക്കൊപ്പം ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മമതാ ബാനർജി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.









Discussion about this post