വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽയാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജമാഅത്തെഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറയില്ലെന്നും അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽഅസ്വാഭാവികത ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് പാർട്ടിയുടെയും പിന്തുണ സ്വീകരിക്കാൻജനാധിപത്യ സംവിധാനത്തിൽ സ്വാതന്ത്ര്യമുണ്ടെന്നാണ് സതീശന്റെ വാദം.
ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാൻ പിണറായിവിജയനും തയ്യാറായിട്ടില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഉണ്ടാക്കിയ സഖ്യം വലിയവിവാദമായിരുന്നു. അന്ന് കോൺഗ്രസിനുള്ളിൽ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും, ഇപ്പോൾ പരസ്യമായി തന്നെ ആ പിന്തുണയെ പ്രതിപക്ഷ നേതാവ് ന്യായീകരിക്കുന്നത് ശ്രദ്ധേയമാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കോൺഗ്രസ് ഇത്തരം വർഗീയ-തീവ്ര നിലപാടുകൾ ഉള്ളവരുമായിഅടുക്കുന്നത് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.












Discussion about this post