Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

by Brave India Desk
Jul 26, 2026, 01:50 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്ന കരിങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കും നാവികർക്കും ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം . കരിങ്കടലിലും സമീപത്തുള്ള സമുദ്ര മേഖലകളിലും സുരക്ഷാ സാഹചര്യം അതീവ ഗുരുതരവും അസ്ഥിരവുമായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, കരിങ്കടൽ വഴി യാത്ര ചെയ്യുന്നതോ ഈ മേഖലകളിൽ സർവീസ് നടത്തുന്നതോ ആയ വാണിജ്യ കപ്പലുകളിൽ ജോലി സ്വീകരിക്കുന്നതിന് മുൻപ് സുരക്ഷാ ഭീഷണികൾ കൃത്യമായി വിലയിരുത്തണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കരിങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ക്രമാതീതമായി ഉയർന്നതായും, അഞ്ച് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായതായും ഔദ്യോഗിക പത്രക്കുറിപ്പിൽ മന്ത്രാലയം സ്ഥിരീകരിച്ചു.

ഉക്രൈനിലെ ഒഡേസ തുറമുഖത്ത് വെച്ച് ജൂലൈ 19-ന് ‘എംവി ഗോൾഡൻ ലീഓ’ എന്ന വിദേശ കപ്പലിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ ജീവനക്കാരും, ജൂലൈ 18-ന് ‘എംവി ഒമോർഫി’ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ റഷ്യയിലെ നോവോറോസിസ്ക് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന എംടി ഏഷ്യ, എംടി ലൂയിസ്-1 തുടങ്ങിയ എണ്ണക്കപ്പലുകൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തുടർച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും (ഡിജിഎംഎ) സംയുക്തമായി അടിയന്തര മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

​ഈ മേഖലയിൽ ജോലിയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നാവികർ റിക്കൂട്ട്‌മെന്റ് ഏജൻസികളിൽ നിന്നും കപ്പൽ കമ്പനികളിൽ നിന്നും യാത്ര ചെയ്യുന്ന പാത, അടുക്കുന്ന തുറമുഖങ്ങൾ, കപ്പലിലെ സുരക്ഷാ ക്രമീകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. തൊഴിൽ കരാറുകൾ അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും, അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായവും ഒഴിപ്പിക്കലും ഉറപ്പാക്കുന്ന വ്യവസ്ഥകൾ അതിലുണ്ടെന്നും നാവികർ ഉറപ്പുവരുത്തണം. ഇതിനൊപ്പം കപ്പലിൽ സഞ്ചരിക്കുന്ന ജീവനക്കാർ തങ്ങളുടെ യാത്രാവിവരങ്ങൾ കുടുംബങ്ങളെ കൃത്യമായി അറിയിക്കണമെന്നും, അടിയന്തര സഹായത്തിനായി റഷ്യയിലെയും (+7 9652773414) ഉക്രൈനിലെയും (+38 0933559958) ഇന്ത്യൻ എംബസികളുമായോ ഡിജിഎംഎ കൺട്രോൾ റൂമുമായോ ഉടൻ ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.

Tags: indiaindian citizensBlack Seaadvisory warningMEA
Share
Tweet
Send
Share

Latest stories from this section

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies