കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന പോസ്റ്റുകൾ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനും, തങ്ങളുടെ പ്രവർത്തന രീതികളും മറ്റും കാണിക്കാനും അവർ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളുടെ സഹായം തേടാറുണ്ട്.
എന്തായാലും അവരുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്, ഹെൽമെറ്റ് വെക്കേണ്ടതിന്റെ ആവശ്യകത കാണിക്കുന്നതായിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയിലെ പ്രശസ്തമായ ഹെൽമെറ്റ് സീനിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു ” ദുൽഖർ സൽമാൻ കമെന്റ് ചെയ്യുമോ എന്ന ക്യാപ്ഷൻ സഹിതം വീഡിയോ പോസ്റ്റ് ചെയ്തത്.
ദുൽഖർ അതിൽ കമെന്റ് ചെയ്യുമോ എന്ന ആകാംഷകൾക്ക് വിരാമം ഇട്ടുകൊണ്ട് എന്തടാലും താരം” ഹെൽമെറ്റ് മസ്റ്റ് ആണ്” എന്ന കമെന്റ് ചെയ്തുകൊണ്ടാണ് ഞെട്ടിച്ചത്. വരനെ ആവശ്യമുണ്ട് സിനിമയിൽ ദുൽഖർ അവതരിപ്പിച്ച ബിബീഷ് എന്ന കഥാപാത്രം ഹെൽമെറ്റ് വെച്ചുകൊണ്ട് മാത്രം യാത്ര ചെയ്യുന്ന ആളാണ്.
തന്റെ മാതാപിതാക്കൾ ഹെൽമെറ്റ് വെക്കാത്തത് കൊണ്ട് അപകടത്തിൽ മരിച്ചതിന്റെ ബുദ്ധിമുട്ട് അറിയാവുന്ന ദുൽഖർ അതിനാൽ തന്നെ തന്റെ കൂടെ യാത്ര ചെയ്യുന്നവരെയും ഹെൽമെറ്റ് വെക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.









Discussion about this post