അമേരിക്കയുടെ ഉപരോധം നേരിടുന്നതും ഇറാൻ ബന്ധമുള്ളതുമായ മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾപിടിച്ചെടുത്ത് ഇന്ത്യ.
രാജ്യത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) സംശയാസ്പദമായ രീതിയിൽകപ്പലുകൾ തമ്മിലുള്ള എണ്ണ കൈമാറ്റം (Ship-to-Ship transfer) നിരീക്ഷിച്ചതിനെ തുടർന്നാണ്മിന്നൽ നടപടി.
അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽ പറത്തി കപ്പലുകളുടെ പേരും ഐഡന്റിറ്റിയും അടിക്കടി മാറ്റി ഇന്ത്യൻസമുദ്രമേഖലയെ നിയമവിരുദ്ധ ഇടപാടുകൾക്ക് താവളമാക്കാൻ ശ്രമിച്ച ‘സ്റ്റെല്ലാർ റൂബി’ (Stellar Ruby), ‘അസ്ഫാൽറ്റ് സ്റ്റാർ’ (Asphalt Star), ‘അൽ ജാഫ്‌സിയ’ (Al Jafzia) എന്നീകപ്പലുകളെയാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. നിലവിൽ ഈ കപ്പലുകൾ മുംബൈ തീരത്ത് കനത്തസുരക്ഷയിൽ നിരീക്ഷണത്തിലാണ്.
പിടിക്കപ്പെട്ട കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിവാദിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ഷിപ്പിംഗ് ഡാറ്റകൾ കപ്പലുകളുടെ ഇറാൻ ബന്ധംശരിവെക്കുന്നു. ‘സ്റ്റെല്ലാർ റൂബി’ ഇറാൻ പതാകയേന്തിയ കപ്പലാണെന്നും ‘അൽ ജാഫ്‌സിയ’ കഴിഞ്ഞവർഷം ജിബൂട്ടിയിലേക്ക് ഇറാനിയൻ ഇന്ധനം എത്തിച്ചതായും തെളിവുകളുണ്ട്. ചൈനീസ്തീരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ‘അസ്ഫാൽറ്റ് സ്റ്റാർ’ എങ്ങനെ ഇന്ത്യൻ തീരത്ത്എത്തിയെന്നതിനെക്കുറിച്ചും റോ (RAW), ഐബി (IB) ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണംആരംഭിച്ചു.
നിലവിൽ 55-ഓളം കപ്പലുകളും 12-ഓളം യുഎസ് നിർമ്മിത പ്രിഡേറ്റർ ഡ്രോണുകളും നിരീക്ഷണവിമാനങ്ങളും മുംബൈ മുതൽ കന്യാകുമാരി വരെയുള്ള തീരങ്ങളിൽ 24 മണിക്കൂർ പട്രോളിംഗ്നടത്തുകയാണ്.










Discussion about this post