Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സെവാഗ് കൊളുത്തിയ തീ, നെഹ്‌റ കാത്ത വിളക്ക്; 414 റൺസും തോൽവി ഭയവും നിറഞ്ഞ ആ രാത്രി

by Brave India Desk
Feb 20, 2026, 08:23 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2009 ഡിസംബറിലെ ആ തണുത്ത വൈകുന്നേരം രാജ്‌കോട്ടിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ‘റൺ വേട്ട’യ്ക്കായിരുന്നു. 2009 ഡിസംബർ 15. ഗുജറാത്തിലെ രാജ്‌കോട്ട് സ്റ്റേഡിയം. ഏറ്റുമുട്ടുന്നത് ഇന്ത്യ- ശ്രീലങ്ക ടീമുകൾ. ടോസ് ജയിച്ച് ഫീൽഡിംഗ് തിരഞ്ഞെടുത്ത ലങ്കൻ നായകൻ സംഗക്കാര അറിഞ്ഞിരുന്നില്ല, താൻ തുറന്നുവിട്ടത് ഒരു കൊടുങ്കാറ്റിനെയാണെന്ന്. ക്രീസിലെത്തിയത് ‘നജഫ്ഗഡിലെ സുൽത്താൻ’ വീരേന്ദർ സെവാഗ്. പന്തുകൾ അതിർത്തിവര കടന്നില്ല, പകരം ഗാലറിയിൽ ചെന്ന് പതിക്കുകയായിരുന്നു. 146 റൺസിന്റെ ആ മാരക പ്രഹരത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 414 റൺസ് എന്ന ഹിമാലയം. ഗാലറിയിൽ ആഘോഷം തുടങ്ങി, “ഇന്ത്യ ജയിച്ചു കഴിഞ്ഞു” എന്ന ഉറച്ച വിശ്വാസത്തിൽ.

പക്ഷേ, തിരക്കഥ അവിടെ അവസാനിച്ചിരുന്നില്ല. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് വേഷം ‘ഇര’യുടേതായിരുന്നില്ല, പകരം ‘വേട്ടക്കാരന്റേ’തായിരുന്നു. തിലകരത്‌നെ ദിൽഷൻ എന്ന തച്ചോളി ഒതേനൻ ക്രീസിൽ അഴിഞ്ഞാടി. ഒപ്പം സംഗക്കാര കൂടി ചേർന്നതോടെ ഭാരതമെന്ന സാമ്രാജ്യം വിറച്ചു. ഇന്ത്യൻ ബൗളർമാരുടെ മുഖത്ത് ഭയം നിഴലിച്ച നിമിഷങ്ങൾ. ലക്ഷ്യം 415, പക്ഷേ ലങ്കയുടെ സ്കോർ ബോർഡ് ഒരു റോക്കറ്റ് പോലെ കുതിച്ചു. 400 റൺസ് കടക്കുമ്പോഴും ലങ്കയുടെ കയ്യിൽ വിക്കറ്റുകൾ ബാക്കിയുണ്ടായിരുന്നു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

സ്റ്റേഡിയം നിശബ്ദമായി. അവസാന 6 പന്തുകൾ, ജയിക്കാൻ വേണ്ടത് വെറും 11 റൺസ്. ക്രീസിൽ മാത്യൂസ് എന്ന പോരാളി. പന്തെറിയാൻ വരുന്നത് ആശിഷ് നെഹ്‌റ. ആദ്യ പന്ത്… ഡോട്ട് ബോൾ ആയിരുന്നു.  ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ. തുടർച്ചയായി മികച്ച പന്തുകൾ എറിഞ്ഞ നെഹ്റ നാലാം പന്തിൽ വിക്കറ്റ് നേടുകയും ചെയ്തതോടെ സമ്മർദ്ദം ലങ്കൻ പാളയത്തിലായി. അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു സിക്സർ. നെഹ്‌റയുടെ കൈകളിൽ നിന്ന് ആ പന്ത് തീപ്പൊരി പോലെ പാഞ്ഞു… യോർക്കർ! ശ്രീലങ്കക്ക് നേടാനായത് ഒരു റൺ മാത്രം.

ആ 3 റൺസിന്റെ അകലത്തിൽ ഒരു രാജ്യം മുഴുവൻ മരണവക്ത്രത്തിൽ നിന്ന് തിരിച്ചുവന്നു. 800-ലധികം റൺസ് പിറന്ന ആ മൈതാനത്ത് ഇന്ത്യ വിജയക്കൊടി പാറിച്ചത് നെഹ്‌റ എന്ന പോരാളിയുടെ നെഞ്ചുറപ്പിലായിരുന്നു!

Tags: 2009 ODI MATCHvirender sehwagIndia Vs SrilankaASHISH NEHRA
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies