Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

by Brave India Desk
Feb 26, 2026, 06:40 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

നയതന്ത്ര ചർച്ചകൾക്കും കരാറുകൾക്കും ഇടയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കുവെച്ച ഒരു പ്രണയകഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാനമായ ആ രഹസ്യം നെതന്യാഹു വെളിപ്പെടുത്തിയത്. താൻ ഇന്ത്യയോട് വ്യക്തിപരമായി വലിയ കടപ്പാടുള്ള ആളാണെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. കാരണം മറ്റൊന്നുമല്ല, നെതന്യാഹുവും ഭാര്യ സാറയും തമ്മിലുള്ള ആദ്യകാല ഡേറ്റുകൾ നടന്നത് ടെൽ അവീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നു.

“ഞാൻ സാറയെ ആദ്യമായി കണ്ടുമുട്ടിയ കാലത്ത്, ഞങ്ങളുടെ ഒന്നോ രണ്ടോ ഡേറ്റുകൾ നടന്നത് ടെൽ അവീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലായിരുന്നു. അവിടുത്തെ ഭക്ഷണം അവിശ്വസനീയമായിരുന്നു. ആദ്യമായിട്ടായിരുന്നു ഞാൻ ഇന്ത്യൻ രുചികൾ പരീക്ഷിക്കുന്നത്. ആ ഡേറ്റിംഗ് വലിയ വിജയമായിരുന്നു. ഭക്ഷണവും മികച്ചതായിരുന്നു, ഡേറ്റും മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയോട് ഞാനും എന്റെ മക്കളും കടപ്പെട്ടിരിക്കുന്നു,” ചിരിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു. നെതന്യാഹു റെസ്റ്റോറന്റിന്റെ പേര് പറഞ്ഞില്ലെങ്കിലും അത് പ്രശസ്ത ഇന്ത്യൻ പാചകവിദഗ്ധ റീന പുഷ്കർണ്ണയുടെ ‘തന്തൂരി ടെൽ അവീവ്’ ആണെന്നത് പരസ്യമായ രഹസ്യമാണ്.

Stories you may like

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ റീന പുഷ്കർണ്ണ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റെസ്റ്റോറന്റിലെ ‘ടേബിൾ നമ്പർ 8’ ലാണ് അന്ന് നെതന്യാഹുവും സാറയും ഇരുന്നിരുന്നത്. ഇസ്രയേൽ പ്രധാനമന്ത്രിക്ക് ഇന്ത്യൻ ഭക്ഷണത്തോട് വലിയ പ്രിയമാണെന്നും ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇവിടെ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാറുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ബട്ടർ ചിക്കനും കഠായ് ചിക്കനുമാണ് നെതന്യാഹുവിന്റെ പ്രിയപ്പെട്ട വിഭവങ്ങൾ. 2017-ൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോഴും നെതന്യാഹു ഇതേ ഓർമ്മകൾ പങ്കുവെച്ചിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പോലെ തന്നെ നല്ല ഭക്ഷണവും നാവിലും മനസ്സിലും മായാത്ത രുചിയായി അവശേഷിക്കുമെന്നതിന്റെ തെളിവായി നെതന്യാഹുവിന്റെ ഈ വാക്കുകൾ മാറി.

Tags: love storyIsrael PM Netanyahu
Share
Tweet
Send
Share

Latest stories from this section

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

Latest News

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

13 വയസ്സ് തികയാത്തവർക്ക് സോഷ്യൽ മീഡിയ വേണ്ട ; നിരോധനവുമായി യൂറോപ്യൻ യൂണിയൻ

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഗാസയിൽ യുദ്ധത്തിൽ കേടുപാട് പറ്റിയിരുന്ന കെട്ടിടം തകർന്നു വീണ് അപകടം ; കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies