Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ക്യാപ്റ്റൻ പ്ലീസ്, എനിക്കൊരു ഓവർ; അഹമ്മദാബാദിൽ ഗാലറിയെ കൈയിലെടുത്ത് ഇഷാൻ കിഷൻ. സൂര്യകുമാറിനെ ചിരിപ്പിച്ച ആ ‘ബൗളിംഗ് ആക്ഷൻ’; വീഡിയോ വൈറൽ

by Brave India Desk
Mar 9, 2026, 06:04 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയം ഉറപ്പിച്ച അവസാന ഓവറുകളിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അതീവ രസകരമായ കാഴ്ചകൾക്കാണ്. മത്സരത്തിന്റെ പിരിമുറുക്കം ഒഴിഞ്ഞതോടെ ഇന്ത്യൻ താരങ്ങൾ മൈതാനത്ത് ആഘോഷം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് ബൗളിംഗ് ചോദിച്ചുകൊണ്ടുള്ള ആംഗ്യങ്ങൾ കാട്ടി ആരാധകരെ ചിരിപ്പിച്ചത്.

ബാറ്റിംഗിൽ 25 പന്തിൽ 54 റൺസുമായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷൻ ബൗണ്ടറി ലൈനിന് സമീപം ഫീൽഡ് ചെയ്യുമ്പോഴാണ് ഗാലറിയിൽ നിന്ന് ആരാധകർ ആവേശത്തോടെ വിളിച്ചുപറഞ്ഞത്: “ഇഷാന് ബൗളിംഗ് നൽകൂ!” (Ishan ko bowling do!). ഇത് കേട്ട ഇഷാൻ ഉടൻ തന്നെ ദൂരെ നിന്നിരുന്ന ക്യാപ്റ്റൻ സൂര്യകുമാറിന്റെ ശ്രദ്ധ ക്ഷണിച്ചു. ഗാലറിയിലെ ആരാധകർ പറയുന്നത് കേൾക്കണമെന്നും തനിക്ക് പന്ത് നൽകണമെന്നും ആംഗ്യത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

ക്യാപ്റ്റന്റെ ശ്രദ്ധ കിട്ടിയതോടെ ഇഷാൻ തന്റെ ബൗളിംഗ് ആക്ഷൻ അനുകരിച്ചു കാണിക്കുകയും ബൗൾ ചെയ്യാൻ താൻ റെഡിയാണെന്ന് തമാശരൂപേണ അറിയിക്കുകയും ചെയ്തു. സാധാരണയായി ഇന്ത്യയ്ക്കോ ഐപിഎല്ലിലോ ബൗൾ ചെയ്യാത്ത ഇഷാന്റെ ഈ കുസൃതി കണ്ടു സൂര്യകുമാറും ഗാലറിയും ഒരുപോലെ ചിരിച്ചുപോയി. ഇതിന്റെ വീഡിയോകൾ ‘വാട്ട് എ ക്യാരക്ടർ’ എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഈ ലോകകപ്പ് ഇഷാൻ കിഷന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവുകൂടിയാണ്. ഇന്നിംഗ്സുകളിൽ നിന്ന് 193.29 സ്ട്രൈക്ക് റേറ്റിൽ 317 റൺസ്. ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരം.

Tags: indian cricketbcci
Share
Tweet
Send
Share

Latest stories from this section

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

Latest News

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies