Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Apr 16, 2026, 02:25 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഓസ്ട്രിയയുടെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ പ്രവർത്തന വേഗതയും ഒത്തുചേരുന്നത് ആഗോളതലത്തിൽ വിശ്വസനീയമായ സാങ്കേതിക സംവിധാനങ്ങളും വിതരണ ശൃംഖലകളും കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കറുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യ വികസനം, നവീകരണം, സുസ്ഥിരത എന്നീ മേഖലകളിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊന്നാണ് ഓസ്ട്രിയയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹി മെട്രോ, ഹിമാലയത്തിൽ 10,000 അടി ഉയരത്തിൽ നിർമ്മിച്ച അടൽ ടണൽ, ഗുജറാത്തിലെ ഗിർനാർ റോപ്പ്‌വേ, വിവിധ റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾ, ശുദ്ധമായ ഊർജ്ജ സംരംഭങ്ങൾ തുടങ്ങിയവയിൽ ഓസ്ട്രിയൻ കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

Stories you may like

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

വലിയൊരു ബിസിനസ്സ് പ്രതിനിധി സംഘവുമായാണ് ചാൻസലർ സ്റ്റോക്കർ ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രതിരോധം, അർദ്ധചാലകങ്ങൾ ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും. അക്കാദമിക-സാങ്കേതിക വിനിമയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഐടി ഡൽഹിയും ഓസ്ട്രിയയിലെ മോണ്ടൻ സർവകലാശാലയും തമ്മിൽ പുതിയ ധാരണാപത്രം ഒപ്പുവെച്ചു.

2023-ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കുടിയേറ്റ-മൊബിലിറ്റി കരാറിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് മേഖലയിലടക്കം ഇന്ത്യക്കാർക്ക് ഓസ്ട്രിയയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കും. ഇതിനൊപ്പം സംയുക്ത ഗവേഷണങ്ങളും സ്റ്റാർട്ടപ്പ് സഹകരണവും പ്രോത്സാഹിപ്പിക്കും. 2025-ൽ അധികാരമേറ്റ ശേഷം ക്രിസ്റ്റ്യൻ സ്റ്റോക്കർ നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 2024-ൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ഓസ്ട്രിയ സന്ദർശിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കിയിരുന്നു. ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തം കൂടുതൽ നവീകരണോന്മുഖവും ഭാവിക്കായി തയ്യാറെടുത്തതുമാക്കി മാറ്റാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags: Narendra Modi
Share
Tweet
Send
Share

Latest stories from this section

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies