Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

by Brave India Desk
Apr 23, 2026, 03:57 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥനായി ഇറങ്ങിത്തിരിച്ച പാകിസ്താന് കനത്ത തിരിച്ചടി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്ലാമാബാദ് ഒരുങ്ങിയെങ്കിലും, പാകിസ്താന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് ഇറാൻ ചർച്ചയിൽ നിന്ന് പിന്മാറി. ഇതോടെ പാക് തലസ്ഥാനമായ ഇസ്ലാമാബാദ് ദിവസങ്ങളായി നിശ്ചലമായ അവസ്ഥയിലാണ്. യുഎസ് പ്രതിനിധികളുടെ സുരക്ഷയ്ക്കായി നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായി കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ ദിവസവേതനക്കാർ പട്ടിണിയിലായി. ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. തെരുവുകളിൽ പോലീസിനെയും സൈന്യത്തെയും അല്ലാതെ മറ്റാരെയും കാണാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

യുഎസ് പ്രതിനിധികൾ ചർച്ചയ്ക്കായി ഇസ്ലാമാബാദിൽ എത്താൻ തയ്യാറായി നിൽക്കുകയും അമേരിക്കയുടെ സുരക്ഷാ സന്നാഹങ്ങൾ പാകിസ്താനിൽ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ നേരിട്ട് നടത്തിയ ഇടപെടലുകൾ പോലും ഇറാന്റെ നിലപാട് മാറ്റാൻ പര്യാപ്തമായില്ല. അസിം മുനീർ രാഷ്ട്രീയ-സൈനിക തലങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടും പ്രതിനിധികളെ അയക്കാൻ ഇറാൻ തയ്യാറായില്ല. പാകിസ്താൻ സമാധാന ശ്രമങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥതയിൽ ഇറാന് കടുത്ത സംശയമുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താൻ സൈനിക നേതൃത്വം അമേരിക്കയ്ക്ക് അനുകൂലമായി നിലപാടുകൾ മാറ്റുന്നുവെന്നും ഇരട്ട മുഖമാണ് കാണിക്കുന്നതെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം.

Stories you may like

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ട്രംപ് ഭരണകൂടത്തിന്റെ അസ്ഥിരമായ നിലപാടുകൾക്കൊപ്പം മധ്യസ്ഥനായ പാകിസ്താൻ കൂടി സംശയനിഴലിലായതോടെ സമാധാന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. വിദേശ പ്രതിനിധികൾക്കായി നഗരം അടച്ചിട്ടതോടെ ജനങ്ങൾ ദുരിതത്തിലായിട്ടും ചർച്ചകൾ നടക്കാത്തത് പാക് സർക്കാരിന് വലിയ നാണക്കേടായി. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കാൻ പാകിസ്താൻ നടത്തിയ നീക്കം ഇറാന്റെ ഉറച്ച നിലപാടോടെ പാളിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇസ്ലാമാബാദിൽ നിയന്ത്രണങ്ങൾ തുടരുന്നത് പാക് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും. നഗരവാസികൾക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടെ ഇറാന്റെ വിമുഖത പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത.

Tags: Asim Muneer
Share
Tweet
Send
Share

Latest stories from this section

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies