എറണാകുളം : എറണാകുളത്തെ നടുക്കി രണ്ട് കൊടുംകുറ്റവാളികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കവർച്ചാക്കേസിലെ പ്രതികളാണ് രക്ഷപ്പെട്ടത്. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിക്കുന്നതിനിടെയാണ് നാടകീയമായി ഇവർ കടന്നുകളഞ്ഞത്. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.








