Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

by Brave India Desk
May 2, 2026, 05:16 pm IST
in News, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയുണ്ടായ നാടകീയ രംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, റിയ ഷിബു തുടങ്ങിയ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ അവതാരകയായി എത്തിയത് രഞ്ജിനി ഹരിദാസായിരുന്നു. വൻ ജനത്തിരക്കനുഭവപ്പെട്ട പരിപാടിക്കിടെ ചില കുട്ടികളെ കാണാതാവുകയും, ഇതിനിടെ സദസ്സിൽ നിന്നൊരാൾ അനാവശ്യമായി തമാശ രൂപേണ പ്രതികരിക്കുകയും ചെയ്തതാണ് താരങ്ങളെ ചൊടിപ്പിച്ചത്.

കോഴിക്കോട് ബീച്ചിൽ പ്രിയതാരങ്ങളെ കാണാൻ വലിയ ആൾക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ചിലർക്ക് തങ്ങളുടെ കുട്ടികളെ നഷ്ടപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ കുട്ടികളെ കണ്ടെത്താനായി സംഘാടകരെ സമീപിച്ചു. വേദിയിലുണ്ടായിരുന്ന രഞ്ജിനി ഹരിദാസ് കുട്ടികളുടെ പേരും പ്രായവും മൈക്കിലൂടെ വിളിച്ചുപറയുന്നതിനിടെ സദസ്സിൽ നിന്നും ചിലർ തമാശകൾ പറയുകയും ബഹളം വെക്കുകയും ചെയ്തു.

Stories you may like

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

ബഹളം കേട്ടതോടെ ടൊവിനോ വേദിയിൽ ഇടപെട്ടു. ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെട്ട താരം, “പ്രിയപ്പെട്ടവരേ, ഷെയ്ക്ക് ഹാന്റും തരാം ഫോട്ടോയും തരാം. നിങ്ങളുടെ വീട്ടിലെ കുട്ടിയെയാണ് കാണാതായതെങ്കിൽ നിങ്ങളുടെ നെഞ്ചിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടാകില്ലേ?” എന്ന് ചോദിച്ചു. തുടർന്ന് രഞ്ജിനി വീണ്ടും പേരുകൾ വായിക്കുകയും, ഈ പേരുകളിലുള്ള ആരെങ്കിലും ഇവിടെയുണ്ടോ എന്ന് ടൊവിനോ ചോദിക്കുകയും ചെയ്തു. അപ്പോൾ സദസ്സിൽ നിന്നൊരാൾ തൻ്റെ സുഹൃത്തിൻ്റെ കൈ പൊക്കി കാണിച്ച് ‘ഇവിടെയുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് വിഷയം തമാശയാക്കാൻ ശ്രമിച്ചു. ഇതോടെയാണ് ടൊവിനോ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

”ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ, പ്ലീസ് മനസിലാക്കൂ. ചില കുട്ടികളെ കാണാൻ ഇല്ലെന്ന് പറയുന്നു. ഈ പേരിലുള്ള കുട്ടികൾ ദയവ് ചെയ്ത് എത്രയും പെട്ടെന്ന് ഇവിടേക്ക് വരികയോ, തൊട്ടടുത്ത് നിൽക്കുന്ന ആളോട് പറയുകയോ ചെയ്യണം. അവരെ കിട്ടുന്നത് വരെ വീട്ടുകാർക്ക് സമാധാനം ഉണ്ടാകില്ല. നമുക്കും ആ സമാധാനം ഉണ്ടാകരുത്. ദയവ് ചെയ്ത് എല്ലാവരും സഹകരിച്ച് അവരെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കൂ,” ടൊവിനോ വ്യക്തമാക്കി.

ടൊവിനോയ്ക്ക് പിന്നാലെ അവതാരകയായ രഞ്ജിനി ഹരിദാസും സദസ്സിൽ തമാശ കാണിച്ചയാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കാണുമ്പോൾ തമാശയാക്കുന്ന പ്രവണതയെ അവർ ശക്തമായി അപലപിച്ചു. ”എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്‌നം. പത്ത് പേര് ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും പേര് മനോഹരമായി നിൽക്കുമ്പോൾ, ഇടയ്ക്കൊരെണ്ണം. നിന്റെ മുഖം ഞാൻ മറക്കില്ല,” രഞ്ജിനി തുറന്നടിച്ചു.

താരങ്ങളുടെ ഈ ശക്തമായ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുന്നത്. സ്വന്തം ആരാധകനായിട്ട് പോലും തെറ്റ് കണ്ടപ്പോൾ വിമർശിക്കാൻ ടൊവിനോ കാണിച്ച ആർജ്ജവത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

Tags: renjini haridastovino thomas
ShareTweetSendShare

Latest stories from this section

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

Latest News

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

240 വേണോ അതോ 170 വേണോ എന്ന് പിച്ച് തീരുമാനിക്കും, ഞങ്ങൾ അത് നടപ്പിലാക്കും, ഗില്ലിന്റെ മാസ്സ് മറുപടി

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies