Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

by Brave India Desk
May 15, 2026, 12:25 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ആഗോള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദമായി ഭാരതം മാറുന്ന കാഴ്ചയ്ക്കാണ് ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇറാനെയും യുഎഇയെയും സാക്ഷിയാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവന ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ലോകത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അന്താരാഷ്ട്ര സമുദ്രപാതകളിലെ തടസ്സമില്ലാത്ത ഗതാഗതം അനിവാര്യമാണെന്നും, സമാധാനം എന്നത് ഭാഗികമായി നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾക്കിടയിലും ഭാരതത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്കും ആഗോള സുരക്ഷയ്ക്കും മുൻഗണന നൽകുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് ജയശങ്കറിലൂടെ പുറത്തുവന്നത്.

യുഎഇയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള തർക്കം മൂലം ബ്രിക്സ് ഉച്ചകോടിയിൽ സമവായം വൈകുന്നതിനിടെയാണ് ഭാരതത്തിന്റെ ശക്തമായ ഇടപെടലുണ്ടായത്. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയും യുഎഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറും തമ്മിലുള്ള വാഗ്വാദങ്ങൾക്കിടയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന് പോലും ഇടപെടേണ്ടി വന്നിരുന്നു. എന്നാൽ, ആരെയും ഭയപ്പെടാതെ, ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾക്കെതിരെ ജയശങ്കർ ആഞ്ഞടിച്ചു. “സ്ഥിരത എന്നത് തിരഞ്ഞെടുത്ത ചിലർക്ക് മാത്രമുള്ളതാകരുത്, സമാധാനം എന്നത് കഷണങ്ങളായി നൽകേണ്ട ഒന്നല്ല” – ജയശങ്കറിന്റെ ഈ വാക്കുകൾ ഗൾഫ് രാജ്യങ്ങൾക്കുള്ള കൃത്യമായ താക്കീതാണ്. വിദേശശക്തികളുടെ ഏകപക്ഷീയമായ ഉപരോധങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ പ്രായോഗികമായ വഴികൾ തേടാൻ അദ്ദേഹം ബ്രിക്സ് അംഗങ്ങളോട് ആഹ്വാനം ചെയ്തു.

Stories you may like

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി യുഎഇയുമായുള്ള നയതന്ത്ര ബന്ധം ഭാരതം കൂടുതൽ ദൃഢമാക്കുകയാണ്. 2014-ന് ശേഷം ഏഴ് തവണ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന് തെളിവാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയിലും ഭാരതത്തിന് വിശ്വസിക്കാവുന്ന ഊർജ്ജ പങ്കാളിയായി യുഎഇ നിലകൊള്ളുന്നു. അതേസമയം തന്നെ ഇറാനുമായുള്ള തന്ത്രപ്രധാനമായ ബന്ധവും ഭാരതം കാത്തുസൂക്ഷിക്കുന്നു. ലോകജനസംഖ്യയുടെ പകുതിയോളം പ്രതിനിധീകരിക്കുന്ന ബ്രിക്സ് കൂട്ടായ്മയിൽ, ആഗോള ക്രമസമാധാനത്തിന്റെ ചാലകശക്തിയായി ഭാരതം മാറിക്കഴിഞ്ഞു. അമേരിക്കയുടെയോ പാശ്ചാത്യ ശക്തികളുടെയോ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, സ്വന്തം പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിനുമായി ഭാരതം നടത്തുന്ന ഈ ‘ബാലൻസിങ് ആക്ട്’ നവഭാരതത്തിന്റെ ആത്മവിശ്വാസമാണ് വിളിച്ചോതുന്നത്. യുദ്ധമല്ല, ചർച്ചകളാണ് പരിഹാരമെന്ന് ലോകത്തെ ഓർമ്മിപ്പിക്കുമ്പോഴും ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് മോദി സർക്കാർ നൽകുന്നത്.

Tags: BRICS Nations
Share
Tweet
Send
Share

Latest stories from this section

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ചീസ് വൈഭവത്തിന്റെ കേന്ദ്രമായ സ്വിറ്റ്‌സർലാന്റിന് ഇന്ത്യയുടെ സ്വന്തം ചീസ് സമ്മാനം’; സ്വിസ് പ്രസിഡന്റിന് വൻ ആശ്ചര്യം സമ്മാനിച്ച് നരേന്ദ്ര മോദി!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

‘ജനങ്ങൾ വോട്ട് ചെയ്യുന്നത് വെറുതെയല്ല, മോദി എന്തെങ്കിലും ശരിയായി ചെയ്തിട്ടുണ്ടാകും’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള!

Latest News

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

‘നരേന്ദ്ര മോദി മഹാവിഷ്ണുവിന്റെ അവതാരം, നമ്മുടെ കാലഘട്ടത്തിന്റെ നേതാവ്!’ പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി!

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies