തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്യാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും. പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതിനായിരത്തോളം പേരാണ് സമ്മേളനത്തിലെത്തുന്നത്. വൈകിട്ട് 4 ന് ആരംഭിക്കുന്ന സമ്മേളനത്തിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ഡിഎ ഘടകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി(ബിഡിജെഎസ്), പി.സി.തോമസ്(കേരളാ കോണ്‍ഗ്രസ്), രാജന്‍ബാബു( ജെഎസ്എസ്), അഡ്വ.എം.മെഹബൂബ്(ലോക ജനശക്തി), പി.വി.രാജേന്ദ്രന്‍(സോഷ്യലിസ്റ്റ് ജനതാദള്‍), വി.പ്രേമാനന്ദന്‍(എന്‍ഡിപി) തുടങ്ങിയവരും ബിജെപി യുടേയും ഘടകക്ഷികളുടേയും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും.
ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന അമിത്ഷാ മാര്‍ക്‌സിസ്റ്റുകാര്‍ അറുകൊല ചെയ്ത ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
തുടര്‍ന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍, സിപിഎം അക്രമരാഷ്ട്രീയത്തിനും യുഡിഎഫ് അഴിമതി ഭരണത്തിനുമെതിരെ ബിജെപി സംഘടിപ്പിക്കുന്ന ജനസമാവേശ് പരിപാടി ഉദ്ഘാടനം ചെയ്യും.കണ്ണൂരില്‍ സിപിഎം തുടര്‍ന്ന് വരുന്ന കിരാതമായ അക്രമ രാഷ്ട്രീയം ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനും ജനസമക്ഷം തുറന്ന് കാട്ടുന്നതിനും വേണ്ടി നടത്തുന്ന ജനസമാവേശില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും.
സമ്മേളന നഗരിയില്‍ സിപിഎം അക്രമത്തില്‍ ബലിദാനികളായവരുടെ കുടുംബാംഗങ്ങളുമായും അക്രമത്തില്‍ ഇരകളായവരുമായും സംസാരിക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവരും പങ്കെടുക്കും. കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിക്കും.
Discussion about this post