Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

by Brave India Desk
May 17, 2026, 06:25 pm IST
in News, India, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്സ് സന്ദർശനത്തിൽ 17 സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വ്യാപാരം, പ്രതിരോധം, സെമികണ്ടക്ടറുകൾ, ഗ്രീൻ എനർജി, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായാണ് ഈ കരാറുകൾ. കൂടാതെ ഇന്ത്യയും നെതർലൻഡ്‌സും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഔദ്യോഗികമായി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പദവിയിലേക്ക് ഉയർത്തിയതായും പ്രഖ്യാപിച്ചു. ഗുജറാത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കൽപസർ ജലപദ്ധതിക്ക്  ഡച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിർണായ കരാറുകളിൽ ആണ് ഭാരതവും നെതർലാൻഡ്സും ഒപ്പുവച്ചിട്ടുള്ളത്.

ഇരു രാജ്യങ്ങളും തമ്മില് ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവയാണ്,

Stories you may like

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

1. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് റോഡ്മാപ്പ് [2026-2030] : വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ, എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയെ മുൻനിർത്തിയുള്ള അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്രമായ പ്രവർത്തന രേഖ.

2. ചോള കാലഘട്ടത്തിലെ ചെമ്പുതകിടുകൾ തിരികെ നൽകും : സാംസ്കാരിക കൈമാറ്റത്തിന്റെ ഭാഗമായി നെതർലൻഡ്‌സിന്റെ പക്കലുള്ള ചരിത്രപ്രധാനമായ ചോള കാലഘട്ടത്തിലെ പുരാവസ്തുക്കൾ ഇന്ത്യക്ക് കൈമാറും.

3. കുടിയേറ്റ-യാത്രാ സൗകര്യ കരാർ : ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും നെതർലൻഡ്‌സിൽ പഠിക്കാനും ജോലി ചെയ്യാനും വിസ മാനദണ്ഡങ്ങൾ ലഘൂകരിക്കും.

4. ടാറ്റാ ഇലക്ട്രോണിക്സ് – ASML കരാർ : ഗുജറാത്തിലെ ധൊലേരയിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റിനായി ലോകപ്രസിദ്ധ ഡച്ച് കമ്പനിയായ ASML സാങ്കേതിക പിന്തുണ നൽകും.

5. ക്രിട്ടിക്കൽ മിനറൽസ് സഖ്യം: ലിഥിയം, കോബാൾട്ട് തുടങ്ങിയ തന്ത്രപ്രധാന ധാതുക്കളുടെ ഖനനത്തിനും വിതരണ ശൃംഖല ശക്തമാക്കാനുമുള്ള സഹകരണം.

6. കൽപസർ പദ്ധതിക്ക് സാങ്കേതിക സഹായം : ഗുജറാത്തിലെ വൻകിട ശുദ്ധജല സംഭരണ-അണക്കെട്ട് പദ്ധതിയായ ‘കൽപസർ പ്രോജക്ടിന്’ ലോകോത്തര ഡച്ച് വാട്ടർ മാനേജ്‌മെന്റ് സാങ്കേതികവിദ്യ ലഭ്യമാക്കും. ഇതിനായി പ്രധാനമന്ത്രി മോദി നേരിട്ട് 32 കിലോമീറ്റർ നീളമുള്ള അഫ്‌സ്‌ലൂട്ട്‌ഡൈക് അണക്കെട്ട് സന്ദർശിച്ചിരുന്നു.

7: ഗ്രീൻ ഹൈഡ്രജൻ റോഡ്മാപ്പ് : ഇന്ത്യയിൽ നിർമ്മിക്കുന്ന ഗ്രീൻ ഹൈഡ്രജൻ യൂറോപ്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ പാതയൊരുങ്ങും.

8 : പുനരുപയോഗ ഊർജ്ജ ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് : ക്ലീൻ എനർജി വിപുലീകരണത്തിനും സാങ്കേതികവിദ്യ പങ്കുവെക്കാനുമുള്ള പ്രത്യേക സമിതി.

9. നിതി ആയോഗ് – നെതർലൻഡ്‌സ് സഖ്യം : ഇന്ത്യയുടെ ഊർജ്ജ പരിവർത്തന പദ്ധതികൾക്ക് ആഗോള നിക്ഷേപം ആകർഷിക്കും.

10. ത്രിപുരയിൽ ഫ്ലവർ സെന്റർ ഓഫ് എക്‌സലൻസ്: പശ്ചിമ ത്രിപുരയിൽ പുഷ്പകൃഷി  പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി കൂട്ടുന്നതിനുമുള്ള കേന്ദ്രം.

11. ബെംഗളൂരുവിൽ ഡയറി ട്രെയിനിംഗ് സെന്റർ : ക്ഷീരമേഖലയിലെ ഉൽപ്പാദനക്ഷമത കൂട്ടാൻ ആധുനിക പരിശീലന കേന്ദ്രം സ്ഥാപിക്കും.

12. മൃഗസംരക്ഷണ മേഖലയിലെ സംയുക്ത പ്രഖ്യാപനം : കന്നുകാലികളുടെ ആരോഗ്യം, രോഗനിയന്ത്രണം എന്നിവയിൽ ഡച്ച് വൈദഗ്ധ്യം ഉപയോഗപ്പെടുത്തും.

13. ആരോഗ്യ രംഗത്തെ ഗവേഷണം: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും  ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത പൊതുജനാരോഗ്യ ഗവേഷണം.

14. കസ്റ്റംസ് സഹായ കരാർ : ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്ര വ്യാപാരം സുഗമമാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള സുപ്രധാന കരാർ.

15. ഉന്നത വിദ്യാഭ്യാസ സഹായം : ഇന്ത്യൻ-ഡച്ച് സർവ്വകലാശാലകൾ തമ്മിൽ സംയുക്ത ബിരുദ കോഴ്‌സുകളും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളും ആരംഭിക്കും.

16. നളന്ദ – ഗ്രോനിഞ്ചൻ സർവ്വകലാശാല കരാർ : നളന്ദ യൂണിവേഴ്‌സിറ്റിയും നെതർലൻഡ്‌സിലെ പ്രശസ്തമായ ഗ്രോനിഞ്ചൻ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക് സഹകരണം.

​17. ലൈഡൻ യൂണിവേഴ്സിറ്റി – എഎസ്ഐ (ASI) കരാർ: ചോള ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡച്ച് ലൈബ്രറിയും ഒന്നിച്ച് പ്രവർത്തിക്കും.

Tags: India-NetherlandsRob JettenNarendra Modinetherlandspm modi
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

Latest News

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies