Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നുഴഞ്ഞുകയറ്റം തടയാൻ കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരും ; ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയെന്ന് കമ്മിറ്റി തലവൻ ജസ്റ്റിസ് നവോലേക്കർ

by Brave India Desk
May 29, 2026, 04:43 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന്  നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റം പരിഹരിക്കുന്നതിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല സമിതിയുടെ ചെയർമാനും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവോലേക്കർ. ആവശ്യമെങ്കിൽ, കേന്ദ്ര സർക്കാരിനോട് കൂടുതൽ കർശനമായ നിയമങ്ങൾ ശുപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത നുഴഞ്ഞുകയറ്റം അതിർത്തി പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പ്രശ്നമല്ലെന്നും അതിന്റെ ആഘാതം ഇപ്പോൾ നഗരപ്രദേശങ്ങളിലേക്കും വ്യാവസായിക മേഖലകളിലേക്കും സാമൂഹിക-സാമ്പത്തികമായി സെൻസിറ്റീവ് പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് നവോലേക്കർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയുടെ ചുമതലയേറ്റ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

അനധികൃതമായി രാജ്യത്തേക്ക് ആളുകൾ കടന്നുകയറുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കുന്ന ഒരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കായി സർക്കാർ ഒരുക്കുന്ന വിവിധ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും, അർഹതയില്ലാത്ത കുടിയേറ്റക്കാരിലേക്ക് കൂടി വിഭജിക്കപ്പെടുന്നു. ഇത് യഥാർത്ഥത്തിൽ സഹായം ലഭിക്കേണ്ട ഇന്ത്യക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അസ്വാഭാവികമായ ജനസംഖ്യാ വർദ്ധനവ് പ്രാദേശികമായ ക്രമസമാധാന പ്രശ്നങ്ങൾക്കും വംശീയമായ തർക്കങ്ങൾക്കും കാരണമാകുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളും നിലവിൽ അഭിമുഖീകരിക്കുന്ന ആഗോള പ്രതിഭാസമാണിത്. എന്നാൽ അഭയാർത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ ഇന്ത്യൻ നിയമത്തിൽ കൃത്യമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ‘ഹൈ-പവർ ഡെമോഗ്രഫി മിഷന്റെ’ ഭാഗമായാണ് ഈ ഉന്നതാധികാര സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയത്. കള്ളക്കടത്തും അനധികൃത കുടിയേറ്റവും വഴി രാജ്യത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന കൃത്രിമമായ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയാണ് സമിതിയുടെ ലക്ഷ്യം. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷാമിക രവി, കേന്ദ്ര സർക്കാർ പ്രതിനിധിയായി സെൻസസ് കമ്മീഷണർ എന്നിവരാണ് ഈ ഉന്നത സമിതിയിലുള്ള മറ്റ് അംഗങ്ങൾ. ഒരു വർഷത്തിനകം സമിതി തങ്ങളുടെ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.

Tags: High-Level Committee on Demographic Changedemographic changeJustice Naolekardemographic missionInfiltration
Share
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies