Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

by Brave India Desk
Jun 8, 2026, 04:00 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. മാറുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പ്രീ-മാരിറ്റൽ (Pre-marital) ബന്ധങ്ങൾ ഇന്ന് സാധാരണമാണെന്നും, വ്യക്തിപരമായ ധാർമ്മിക സങ്കൽപ്പങ്ങളുടെ പേരിൽ ഉദ്യോഗാർത്ഥികളുടെ സ്വഭാവശുദ്ധി അളക്കാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട ഗജുല തിരുപ്പതി എന്ന ഉദ്യോഗാർത്ഥിയുടെ നിയമനം അകാരണമായി നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.

Stories you may like

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

വർഷങ്ങളായി നീണ്ടുനിന്ന ഒരു പ്രണയബന്ധം തകർന്നതിനെത്തുടർന്ന് ഉദ്യോഗാർത്ഥിക്കെതിരെ ഉയർന്ന വഞ്ചനാക്കുറ്റവും (Cheating), തുടർന്നുണ്ടായ കേസുകളുമാണ് ഈ നിയമന നിഷേധത്തിലേക്ക് നയിച്ചത്. വർഷങ്ങളോളം അയൽവാസിയായ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഈ കേസ് കോടതിക്ക് പുറത്ത് ലോക് അദാലത്ത് വഴി ഇരുപക്ഷവും ഒത്തുതീർപ്പാക്കിയിരുന്നു. നിയമന സമയത്ത് അപേക്ഷാ ഫോമിൽ തനിക്കെതിരെയുള്ള ഈ കേസിന്റെ വിവരങ്ങൾ യുവാവ് കൃത്യമായി വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എന്നിട്ടും, കേസ് ഒത്തുതീർപ്പാക്കിയത് കുറ്റസമ്മതത്തിന് തുല്യമാണെന്നും, ഇത് ‘സ്വഭാവദൂഷ്യത്തിന്റെ’ (Moral Turpitude) പരിധിയിൽ വരുമെന്നും ചൂണ്ടിക്കാട്ടിയാണ് തെലങ്കാന പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് യുവാവിന് ജോലി നിഷേധിച്ചത്.

എന്നാൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഈ വാദങ്ങളെ സുപ്രീം കോടതി കർശനമായി തള്ളി. ഒരു ബന്ധം വിവാഹത്തിൽ കലാശിച്ചില്ല എന്നതുകൊണ്ട് മാത്രം ഒരാൾ മറ്റൊരാളെ ചതിച്ചു എന്ന് അർത്ഥമാക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ പങ്കാളിയെ വഞ്ചിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടത് ആ വ്യക്തി മാത്രമാണ്. ഇവിടെ പരാതിക്കാരി തന്നെ കേസ് പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥിയുടെ സ്വഭാവത്തെ സംശയിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ ആണ് ഒത്തുതീർപ്പ് ഉണ്ടാക്കിയതെന്ന് തെളിയിക്കാൻ യാതൊരു രേഖകളും ബോർഡിന്റെ പക്കലില്ല.

ഒരു അച്ചടക്ക സേനയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ സ്വഭാവ വെരിഫിക്കേഷൻ പ്രധാനമാണെങ്കിലും, അത് വ്യക്തിപരമായ ധാർമ്മികതയുടെയോ സദാചാരത്തിന്റെയോ അളവുകോലായി മാറരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തെ ഒരു നിയമവും പ്രായപൂർത്തിയായ രണ്ടുപേർ അവരുടെ ഇഷ്ടപ്രകാരം ബന്ധം പുലർത്തുന്നതിനെ വിലക്കുന്നില്ല. ക്രമിനൽ പശ്ചാത്തലമുണ്ടെന്ന് കാണിച്ച് ഒരാൾക്ക് ജോലി നിഷേധിക്കണമെങ്കിൽ, അയാൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ പൊതുസമാധാനത്തിന് ഭംഗം വരുത്തിയിട്ടുണ്ടെന്നോ ഉള്ള വ്യക്തമായ തെളിവുകൾ ഉണ്ടാകണം. യുവാവിന് അനുകൂലമായ സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃസ്ഥാപിച്ച സുപ്രീം കോടതി, ഇയാളെ അടുത്ത ബാച്ചിനൊപ്പം പോലീസ് കോൺസ്റ്റബിൾ പരിശീലനത്തിന് അയക്കാൻ തെലങ്കാന സർക്കാരിന് കർശന നിർദ്ദേശം നൽകി.

Tags: suprime court
Share
Tweet
Send
Share

Latest stories from this section

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

Latest News

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

38 വാർഡുകളുടെ വിധിയെഴുത്ത് ഇന്ന്; സർക്കാരിന്റെ ആദ്യ പരീക്ഷ, നിർണായക പോരാട്ടത്തിൽ മുന്നണികൾ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

‘പോകുന്നിടത്തെല്ലാം തടഞ്ഞു നിർത്തി ചോദ്യങ്ങൾ വേണ്ട’; മാധ്യമങ്ങളോട് അകലം പാലിച്ച് മുഖ്യമന്ത്രി, മാധ്യമസമ്പർക്കത്തിന് നിയന്ത്രണം

തലശ്ശേരി കലാപത്തിൽ  പള്ളി പൊളിച്ചത് പിണറായിയുടെ സഹോദരൻ : ഗുരുതര ആരോപണവുമായി കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, ഒരു ചാട്ടമാണ്; അവർ നിരീശ്വരവാദികളെ പിന്തുടരുന്നു’: കെ.എം. ഷാജിയുടെ പരാമർശം വിവാദത്തിൽ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

ജീപ്പിൽ രണ്ട് കുപ്പി മദ്യം, മദ്യപിച്ച് ലക്കില്ലാതെ തട്ടിയത് രണ്ടു വാഹനങ്ങളിൽ’: യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies