Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശത്രുക്കളുടെ നെഞ്ചകം തകർത്ത് ഹിമാലയത്തിന്റെ മാറിൽ ഭാരതത്തിന്റെ ‘വിശ്വരൂപം’; ചൈനയ്ക്കും പാകിസ്താനുമായുള്ള മരണമാസ്ക് മറുപടിയായി സോജില ടണൽ

by Brave India Desk
Jun 10, 2026, 03:09 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലഡാക്കിലും കശ്മീർ അതിർത്തിയിലും ഭാരതാംബയുടെ പരമാധികാരത്തിന് നേരെ കണ്ണുവെക്കുന്ന ചൈന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനും പാകിസ്താനെന്ന ഭീകരരാജ്യത്തിനുമുള്ള ഇന്ത്യൻ എൻജിനീയറിങ് കരുത്തിന്റെ സിംഹഗർജ്ജനമായി സോജില ടണൽ യാഥാർത്ഥ്യത്തിലേക്ക്. അതിർത്തിയിൽ ഇന്ത്യൻ പ്രതിരോധ വ്യൂഹത്തെ അജയ്യമാക്കുന്ന തന്ത്രപ്രധാനമായ സോജില തുരങ്കത്തിന്റെ നിർണ്ണായകമായ അവസാന ഘട്ട തുരക്കൽ (Breakthrough) കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് ഹിമാലയൻ മലനിരകളെ പിടിച്ചുകുലുക്കിയ ഈ ചരിത്ര നേട്ടം രാജ്യം ആഘോഷിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച അസാധ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഈ പദ്ധതി. ലഡാക്കിലെയും ജമ്മു കശ്മീരിലെയും തദ്ദേശവാസികൾക്ക് മാത്രമല്ല, അതിർത്തി കാക്കുന്ന ഇന്ത്യൻ സൈന്യത്തിന് അസാധാരണമായ മുൻതൂക്കമാണ് ഈ തുരങ്കം സമ്മാനിക്കുന്നത്.

Stories you may like

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

സമുദ്രനിരപ്പിൽ നിന്ന് 11,578 അടി ഉയരത്തിൽ, കടുത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന ഹിമാലയത്തിന്റെ നെഞ്ചകം പിളർന്നാണ് 13.15 കിലോമീറ്റർ നീളമുള്ള ഈ അത്ഭുത തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ളതും ഏഷ്യയിലെ ഏറ്റവും നീളമേറിയതുമായ ഇരുവശ ഗതാഗത സിംഗിൾ-ട്യൂബ് റോഡ് ടണലാണിത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL) നിർമ്മിക്കുന്ന ഈ പദ്ധതിയുടെ ആകെ നീളം സമീപന റോഡുകളും പാലങ്ങളും ഉൾപ്പെടെ ഏകദേശം 31 കിലോമീറ്ററോളമാണ്. സോണമാർഗിലെ ബാൽട്ടാലിനെയും ദ്രാസ്-കാർഗിൽ സെക്ടറിലെ മീനാമാർഗിനെയും ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിൽ നീൽഗ്രാർ തുരങ്ക ശൃംഖല, രണ്ട് ഇരട്ടക്കുഴൽ തുരങ്കങ്ങൾ, മൂന്ന് വൻകിട പാലങ്ങൾ, മഞ്ഞുവീഴ്ചയെ പ്രതിരോധിക്കുന്ന സ്നോ ഗാലറികൾ എന്നിവ അടങ്ങിയിരിക്കുന്നു. ഭാരതത്തിന്റെ അതിർത്തികളെ പൂർണ്ണമായി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ വിജയമാണിത്.

പ്രതിരോധ രംഗത്ത് സോജില ടണലിന്റെ വരവ് ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളെ അടിമുടി മാറ്റിയെഴുതും. കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന്റെ സപ്ലൈ ലൈനുകൾ തകർക്കാൻ ലക്ഷ്യമിട്ടത് ഇതേ സോജില പാസ് വഴിയായിരുന്നു. ശീതകാലത്ത് കടുത്ത മഞ്ഞുവീഴ്ച കാരണം ആറുമാസത്തോളം ലഡാക്ക് മേഖല ബാക്കി ഭാരതത്തിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഈ സമയങ്ങളിൽ അതിർത്തിയിൽ ചൈനയോ പാകിസ്ഥാനോ എന്തെങ്കിലും വിനാശകരമായ നീക്കങ്ങൾ നടത്തിയാൽ സൈന്യത്തെയും ഭാരമേറിയ യുദ്ധടാങ്കുകളെയും പീരങ്കികളെയും അതിവേഗം എത്തിക്കുക ദുഷ്‌കരമായിരുന്നു. എന്നാൽ ഈ ഓൾ-വെതർ (എല്ലാ കാലാവസ്ഥയിലുമുള്ള) ടണൽ യാഥാർത്ഥ്യമാകുന്നതോടെ, ഏത് കടുത്ത ശൈത്യകാലത്തും 24 മണിക്കൂറും ഇന്ത്യൻ സൈന്യത്തിന് അതിവേഗം അതിർത്തിയിലേക്ക് കുതിക്കാൻ സാധിക്കും. ഇത് ചൈനയുടെയും പാകിസ്താൻ്റെയും ഉറക്കം കെടുത്തുമെന്നുറപ്പാണ്.

മുൻകാല സർക്കാരുകൾ അതിർത്തി വികസനത്തെ അവഗണിക്കുകയും ശത്രുക്കളെ ഭയന്ന് റോഡുകൾ നിർമ്മിക്കാതിരിക്കുകയും ചെയ്ത നയത്തിൽ നിന്നും മാറി, ‘അതിർത്തിയിലെ അവസാന ഗ്രാമമല്ല, ആദ്യ ഗ്രാമമാണ് ഭാരതത്തിന് പ്രധാനം’ എന്ന നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ  നയത്തിന്റെ വിജയമാണിത്. സോജില ടണൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ദ്രാസ്, കാർഗിൽ, ലഡാക്ക് മേഖലകളുടെ സാമ്പത്തിക-വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. ഭാരതത്തെ തൊട്ടുകളിച്ചാൽ ഏത് ഹിമാലയൻ കോട്ടയും തകർത്ത് ഇന്ത്യൻ സൈന്യം മുന്നേറുമെന്ന ശക്തമായ സന്ദേശമാണ് ഈ തുരങ്കത്തിലൂടെ ഇന്ത്യ, പാകിസ്താനും ചെെനയ്തക്കും നൽകുന്നത്.

Tags: ZOJILA TUNNEL
Share
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

Latest News

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies