Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ദീദിക്ക് കനത്ത പ്രഹരം; മമതയെ പിളർത്തി 19 എംപിമാർ വിമതപക്ഷത്ത്, ‘യഥാർത്ഥ തൃണമൂൽ’ തങ്ങളെന്ന് അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത്

by Brave India Desk
Jun 12, 2026, 06:26 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (ടി.എം.സി) കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയിൽ വൻ പിളർപ്പ്. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ 19 എംപിമാർ വിമതപക്ഷത്ത് ചേർന്നതായും ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും വ്യക്തമായി. വിമത പക്ഷത്തെ പ്രമുഖ നേതാവും കൂച്ച് ബെഹാർ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ ജഗദീഷ് ചന്ദ്ര ബർമ്മ ബസുനിയയാണ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. തങ്ങൾ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് സമർപ്പിച്ചു കഴിഞ്ഞെന്നും വരും ദിവസങ്ങളിൽ നേരിൽ കണ്ട് തൃണമൂലിന്റെ യഥാർത്ഥ പാർലമെന്ററി ഗ്രൂപ്പായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ പുകയുന്ന ആഭ്യന്തര കലഹങ്ങളാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്.

Stories you may like

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

ലോക്സഭയിൽ എൻ.ഡി.എ മുന്നണിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് വിമത എംപിമാരെന്നാണ് സൂചന. ജൂൺ എട്ട് മുതൽ ആരംഭിച്ച ഒപ്പുശേഖരണത്തിൽ നിലവിൽ 19 എംപിമാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് ചന്ദ്ര ബർമ്മ ബസുനിയ സ്ഥിരീകരിച്ചു. ശത്രുഘ്നൻ സിൻഹ, യുസഫ് പത്താൻ, ദേവ് അധികാരി, കല്യാൺ ബാനർജി, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖ നേതാക്കളുടെ പേരുകൾ വിമത നിരയുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. രാജ്യസഭയിൽ നിന്ന് സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ്, പ്രകാശ് ചിക് ബരായ്ക് എന്നീ മൂന്ന് പ്രമുഖ എംപിമാർ ഈയടുത്ത് പാർട്ടിയിൽ നിന്നും സഭയിൽ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയിലും മമതയ്ക്ക് പ്രാധിനിത്യം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങൾ സജീവമായത്.

അതേസമയം, ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ആണ് ബംഗാളിൽ നടക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് എംപിമാരെ കൂറുമാറ്റാൻ ശ്രമിക്കുന്നതെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക നേതൃത്വം രംഗത്തെത്തി. എന്നാൽ എംപിമാരെ സ്വാധീനിച്ചെന്ന ആരോപണം പൂർണ്ണമായും തള്ളിയ വിമത നേതാക്കൾ, പാർട്ടിയിലെ നിലവിലെ അവസ്ഥയിൽ മടുത്താണ് പുതിയ തീരുമാനമെന്ന് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ശിവസേനയിലും എൻസിപിയിലും ഉണ്ടായതിന് സമാനമായ പിളർപ്പിലേക്കാണ് ഇപ്പോൾ  തൃണമൂൽ കോൺഗ്രസും നീങ്ങുന്നത്.

Tags: mamta banerjee
Share
Tweet
SendShare

Latest stories from this section

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

Latest News

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

ഇന്ത്യയുടെ സഹനം ബലഹീനതയായി കരുതരുത്, ആഞ്ഞടിക്കാൻ മടിക്കില്ല’; ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അജിത് ഡോവൽ!

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

ഗൾഫിൽ പോയി കഷ്ടപ്പെടുന്നതിലും നൂറുമടങ്ങ് നല്ലത് അഗ്നിവീർ!’; ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അനുവദിക്കണമെന്ന് നേപ്പാളി യുവാക്കൾ

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies