Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

by Brave India Desk
Jun 15, 2026, 10:54 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ : കേരളത്തിൽ ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ 43 വയസുകാരനാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്ന് മരിച്ചത്. കുറച്ചുനാളുകളായി കൊടകരയിലെ ഭാര്യവീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കടുത്ത ഛർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കൊടകരയിലെ ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ, അസുഖം കൂടിയതോടെ തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണാനന്തരം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഷിഗെല്ല അണുബാധയാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം രണ്ട് ഷിഗെല്ല മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ ഏഴുവയസ്സുകാരൻ ‘ആർജവ്’ പുലർച്ചെയോടെ മരണപ്പെട്ടിരുന്നു. ജൂൺ 12-നാണ് കടുത്ത പനിയും വയറിളക്കവും ബാധിച്ച കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

അതേസമയം, കണ്ണൂർ ജില്ലയിലും രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊകേരി പഞ്ചായത്തിലെ 10, 11 വാർഡുകളിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കേരളത്തിൽ 135-ലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വയനാട്, തിരുവനന്തപുരം ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ഷിഗെല്ല’ എന്ന ഇനം ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അതിശക്തമായ വയറിളക്ക രോഗമാണിത്. മലിനമായ കുടിവെള്ളം, കേടായ ഭക്ഷണം, ശുചിത്വമില്ലാത്ത കൈകൾ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. രോഗബാധിതരുടെ മലമൂത്രവിസർജ്ജനം വഴിയും ഈ ബാക്ടീരിയകൾ പുറത്തെത്തി മറ്റുള്ളവരിലേക്ക് പകരാം. കടുത്ത വയറിളക്കം, മലത്തോടൊപ്പം രക്തവും പഴുപ്പും പോവുക, ശക്തമായ വയറുവേദന, പനി, ഛർദ്ദി, നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ.

Tags: Shigellashigella death
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies