Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

നാവികസേനാ കമാൻഡർ ചമഞ്ഞ് ലക്ഷങ്ങളുടെ ജോലി തട്ടിപ്പ് ; പ്രതി ബിമൽ എസ് നമ്പൂതിരി കൊച്ചിയിൽ പിടിയിൽ

by Brave India Desk
Jun 26, 2026, 10:23 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം : ഇന്ത്യൻ നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്ന വ്യാജേന  ലക്ഷക്കണക്കിന് രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ പ്രതിയെ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടി. പത്തനംതിട്ട അടൂർ സ്വദേശിയും നിലവിൽ കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റിൽ താമസക്കാരനുമായ ബിമൽ എസ്. നമ്പൂതിരി (43) (ബിമൽ എസ്. വിജയൻ) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേവൽ ഇന്റലിജൻസ്, സംസ്ഥാന ഇന്റലിജൻസ്, തീവ്രവാദ വിരുദ്ധ സേന , കേരള പോലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. പത്തനംതിട്ട പന്തളം സ്വദേശിയായ വ്യക്തിയുടെ ഭാര്യയ്ക്കും സഹോദരിക്കും പൊതുമേഖലാ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് നിലവിൽ അറസ്റ്റ്. 2023 ജൂലൈ മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ പല തവണകളായാണ് ഇയാൾ പണം കൈപ്പറ്റിയത്.

പാലാരിവട്ടത്തെ ഫ്ലാറ്റിൽ പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആലുവ ചെങ്ങമനാട് നിന്നാണ് വ്യാഴാഴ്ച പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് എറണാകുളത്ത് ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ഇയാൾ ജോലി നോക്കിയിരുന്നതായി പോലീസ് അറിയിച്ചു. തട്ടിപ്പിനായി ഇയാൾ നാവികസേനയുടെ വ്യാജ ഐഡന്റിറ്റി കാർഡുകളും വേഷവിധാനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. പ്രതി താമസിച്ചിരുന്ന പടിവട്ടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. കമാൻഡർ റാങ്കിലുള്ള ഔദ്യോഗിക നേവി യൂണിഫോമുകൾ, ബാഡ്ജുകൾ, മറ്റ് ഔദ്യോഗിക ചിഹ്നങ്ങൾ, അത്യാധുനിക വാക്കിടോക്കികൾ , അലങ്കാര വാളുകൾ , സൈനിക പ്ലാക്കുകൾ എന്നിവയെല്ലാം പ്രതിയുടെ താമസസ്ഥലത്തു നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതി ഇവ കാണിച്ച് വിശ്വസിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും സ്വാധീനിച്ചിരുന്നത്. കൂടുതൽ ആളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Stories you may like

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

​സംഭവത്തിന് പിന്നാലെ ഇന്ത്യൻ നാവികസേന ഔദ്യോഗിക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാവികസേനയിലേക്കുള്ള എല്ലാ റിക്രൂട്ട്‌മെന്റുകളും പൂർണ്ണമായും സുതാര്യവും മെരിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് നേവി വക്താക്കൾ വ്യക്തമാക്കി. റിക്രൂട്ട്‌മെന്റുകൾക്കായി യാതൊരുവിധ ഇടനിലക്കാരെയോ ഏജന്റുമാരെയോ നിയമിച്ചിട്ടില്ല. ഔദ്യോഗിക വിജ്ഞാപനങ്ങൾ വെബ്‌സൈറ്റിലൂടെയും (www.joinindiannavy.gov.in) സർക്കാർ മാധ്യമങ്ങളിലൂടെയും മാത്രമേ ലഭ്യമാകൂ. ആരെങ്കിലും ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ നാവികസേനാ അധികൃതരെയോ വിവരമറിയിക്കണം എന്നും നാവികസേന അറിയിച്ചു.

Tags: impersonating as navy officerbimal s namboothiri
Share
Tweet
Send
Share

Latest stories from this section

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

Latest News

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

‘അന്ന് ആ കാല് ഒടിഞ്ഞിരുന്നില്ല, വലിയ തട്ടിപ്പ്!’: മമത ബാനർജിയുടെ 2021-ലെ പരിക്കിൽ അന്വേഷണവുമായി ബിജെപി

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

‘ലവ് ജിഹാദ്’, ‘ലാന്റ് ജിഹാദ്’, മതപരിവർത്തനം എന്നിവക്കെതിരെ പ്രത്യേക നിയമങ്ങൾ ; 6 മാസത്തിനകം ബംഗാളിൽ യുസിസി പൂർണ്ണമായും നടപ്പിൽ വരും: സുവേന്ദു അധികാരി

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘അന്ന് ലോകം പാകിസ്താനൊപ്പം നിന്നപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നത് റഷ്യ’; ചരിത്രബന്ധം മറക്കില്ല; എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

കഴിക്കുന്ന ഭക്ഷണത്തെയും തൊഴിലിനെയും ബാധിക്കുന്നു’; പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവിലക്കയറ്റവും സൃഷ്ടിക്കുന്ന ആഘാത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘കൂടുതൽ ചൂടാവരുത്, കൂടുതൽ അടുക്കരുത്’; യു.എസ്-ചൈന മത്സരത്തിനിടയിലെ നയതന്ത്ര തന്ത്രം വെളിപ്പെടുത്തി ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

‘സ്വയം ഒറ്റപ്പെടാൻ അമേരിക്ക; പകരക്കാരാകാൻ ചൈന!’: ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങൾ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ

യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്ത് റഷ്യ ; ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ മുന്നേറ്റം

റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies