Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

by Brave India Desk
Jun 29, 2026, 11:31 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) എൻജിനീയറിങ് രംഗത്തെ ദശാബ്ദങ്ങളുടെ മനുഷ്യ പരിചയസമ്പത്തിന് പകരമാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി. തങ്ങളുടെ വാഹനങ്ങളുടെ ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ച് പരാജയപ്പെട്ടതോടെ, വിരമിച്ച മുന്നൂറ്റമ്പതോളം മുതിർന്ന എൻജിനീയർമാരെ കമ്പനി അടിയന്തരമായി ജോലിയിൽ തിരിച്ചെത്തിച്ചു. പതിറ്റാണ്ടുകളായുള്ള എൻജിനീയറിങ് വൈദഗ്ധ്യം എഐ ടൂളുകൾക്ക് ഇല്ലാതെ പോയതാണ് ഫോർഡിന് തിരിച്ചടിയായത്. എന്നാൽ ‘ഗ്രേ ബേർഡ്’ (Gray Beard) എന്ന് ആന്തരികമായി വിളിക്കുന്ന ഈ മുതിർന്ന വിദഗ്ധർ കമ്പനിയിലേക്ക് തിരിച്ചെത്തിയതോടെ ഫോർഡിന്റെ എഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാവുകയും വാഹനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുകയും ചെയ്തു.

Stories you may like

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിരമിച്ച ജീവനക്കാരും സപ്ലയർ കമ്പനികളിലെ വിദഗ്ധരും ഉൾപ്പെടെ 350-ലധികം മുതിർന്ന എൻജിനീയർമാരെയാണ് ഫോർഡ് കമ്പനിയിലേക്ക് പുനർനിയമിച്ചത്. ഓട്ടോമേഷനെയും കൃത്രിമ ബുദ്ധിയെയും അമിതമായി ആശ്രയിച്ച ഫോർഡ്, പല തലമുറകളിലെ വാഹന നിർമ്മാണത്തിലൂടെ തങ്ങളുടെ ജീവനക്കാർ ആർജ്ജിച്ചെടുത്ത പ്രായോഗിക ജ്ഞാനത്തെ അവഗണിച്ചതായി കമ്പനി എക്സിക്യൂട്ടീവുകൾ തന്നെ സമ്മതിക്കുന്നു. എഐക്ക് സ്വന്തമായി എല്ലാം ചെയ്യാൻ കഴിയുമെന്ന് കമ്പനി തെറ്റായി വിലയിരുത്തിയെന്ന് ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്‌വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ തുറന്നുപറഞ്ഞു. ഡിസൈൻ ആവശ്യകതകൾ എഐ സിസ്റ്റത്തിലേക്ക് നൽകിയാൽ മാത്രം ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം ലഭിക്കുമെന്ന് തങ്ങൾ കരുതി. എഐ ഒരു മികച്ച ഉപകരണം തന്നെയാണ്, എന്നാൽ അതിനെ പരിശീലിപ്പിക്കാൻ നൽകുന്ന വിവരങ്ങളുടെ അത്രമാത്രമേ അതിന് ഗുണമുണ്ടാകൂ എന്നും, അനുഭവസമ്പന്നരായ എൻജിനീയർമാരുടെ യഥാർത്ഥ പ്രായോഗിക അറിവ് (Real-world expertise) എഐക്ക് ഇല്ലാതെ പോയതാണ് പിഴവെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന എൻജിനീയർമാർ കമ്പനി വിട്ടപ്പോൾ അവരുടെ അറിവുകൾ കൃത്യമായി സംരക്ഷിക്കാൻ ഫോർഡിന് കഴിഞ്ഞിരുന്നില്ല. ഇത് പരിഹരിക്കാനാണ് ഇപ്പോൾ പഴയ എൻജിനീയർമാരെ തിരികെ കൊണ്ടുവന്നത്. ഇവർ ഇപ്പോൾ പുതിയ തലമുറയിലെ യുവ ജീവനക്കാരെ നയിക്കുന്നതിനൊപ്പം എഐ ടൂളുകളെ കൂടുതൽ കൃത്യതയോടെ പുനഃപരിശീലിപ്പിക്കുകയും (Retrain) ചെയ്യുന്നുണ്ട്. വാഹനങ്ങൾ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ ഇവരുടെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് ഫോർഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കുമാർ ഗൽഹോത്ര പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടായ ശേഷം അത് പരിഹരിക്കുന്ന രീതിയിൽ നിന്നും, പ്രശ്നങ്ങൾ ഉണ്ടാകാതെ മുൻകൂട്ടി തടയുന്ന രീതിയിലേക്ക് (Preventing issues) ഫോർഡ് മാറിയിരിക്കുകയാണ്. ഈ തന്ത്രം വലിയ വിജയമായതോടെ പ്രശസ്തമായ ‘ജെ.ഡി പവർ ഇനിഷ്യൽ ക്വാളിറ്റി സർവേയിൽ’ പ്രമുഖ ബ്രാൻഡുകളെ പിന്തള്ളി ഫോർഡ് ഒന്നാം സ്ഥാനത്ത് എത്തി. കൂടാതെ വാഹന നിർമ്മാണ ചിലവ് ഗണ്യമായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഹാർഡ്‌വെയർ വിഭാഗത്തിന് പുറമെ സോഫ്റ്റ്‌വെയർ വിശ്വാസ്യത ഉറപ്പാക്കാൻ 40 അംഗങ്ങളുള്ള പ്രത്യേക ക്വാളിറ്റി അഷ്വറൻസ് ടീമിനെയും ഫോർഡ് ഇപ്പോൾ നിയോഗിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകൾക്ക് എത്ര മുന്നേറിയാലും മനുഷ്യന്റെ പ്രായോഗിക അനുഭവസമ്പത്തിന് പകരമാകാൻ കഴിയില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഫോർഡിന്റെ ഈ വൻ തിരിച്ചുവരവ്.

Tags: Ford
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies