Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ വൻ സൈനിക പുനഃസംഘടന; ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ ജൂലൈ 1 മുതൽ സജ്ജം; അതിവേഗ പ്രത്യാക്രമണത്തിന് പുതിയ തന്ത്രം

by Brave India Desk
Jun 29, 2026, 01:49 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പർവ്വത മേഖലകളിൽ ശത്രുക്കൾക്കെതിരെ അതിവേഗവും ശക്തവുമായ പ്രത്യാക്രമണം ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം തങ്ങളുടെ ആദ്യ ‘ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ’ അടുത്ത മാസം മുതൽ പ്രവർത്തനസജ്ജമാക്കുന്നു. കരസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനഃസംഘടനകളിലൊന്നാണിത്.

സിഎൻഎൻ-ന്യൂസ്18 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് അതിർത്തിയിലെ പ്രതിരോധ ചുമതലയുള്ള പനാഗഡ് ആസ്ഥാനമായുള്ള പതിനേഴാം മൗണ്ടൻ സ്ട്രൈക്ക് കോറിൽ നിന്നാണ് ആദ്യ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. പർവ്വത മേഖലകളിൽ അതിവേഗം വിന്യസിക്കാൻ കഴിയുന്നതും, യുദ്ധമുഖത്ത് സ്വയംപര്യാപ്തവുമായ ചെറിയ പോരാട്ട യൂണിറ്റുകൾ രൂപീകരിക്കുക എന്നതാണ് ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകളിലൂടെ ഇന്ത്യൻ കരസേന ലക്ഷ്യമിടുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന പ്ലാൻ അനുസരിച്ച് വരും മാസങ്ങളിൽ പ്രവർത്തനസജ്ജമാക്കേണ്ടിയിരുന്ന ഈ പ്രത്യേക ഫോർമേഷനുകളുടെ സമയക്രമം പ്രതിരോധ മന്ത്രാലയം മുന്നോട്ട് നീക്കുകയായിരുന്നു. ഇതനുസരിച്ച് ജൂലൈ 1 മുതൽ തന്നെ ഈ യൂണിറ്റുകൾ സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may like

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പുതിയ പുനഃസംഘടന പ്ലാൻ അനുസരിച്ച്, പതിനേഴാം മൗണ്ടൻ സ്ട്രൈക്ക് കോർപ്സിന് കീഴിൽ നാല് ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകളും ഒരു പ്രത്യേക ‘ഫയർ സപ്പോർട്ട് ഗ്രൂപ്പും’ ഉണ്ടായിരിക്കും. ഒരു മേജർ ജനറൽ റാങ്കിലുള്ള ഓഫീസറുടെ നേരിട്ടുള്ള കമാൻഡിന് കീഴിലായിരിക്കും ഓരോ ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പും പ്രവർത്തിക്കുക. 12 മുതൽ 13 വരെ വ്യത്യസ്ത സൈനിക വിഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 5,000-ത്തിലധികം കമാൻഡോകളും സൈനികരും ഓരോ ബാറ്റിൽ ഗ്രൂപ്പിലും അണിനിരക്കും. കൂടാതെ ഓരോ ഗ്രൂപ്പിന്റെയും ചീഫ് ഓപ്പറേഷൻസ് ഓഫീസറായി (COO) ഒരു ബ്രിഗേഡിയർ റാങ്കിലുള്ള ഓഫീസറെയും നിയോഗിക്കും.

നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ വലിയ യുദ്ധവിഭാഗങ്ങളെ വിന്യസിക്കാൻ കൂടുതൽ സമയമെടുക്കാറുണ്ട്. എന്നാൽ അതിർത്തിയിലെ അടിയന്തിര സാഹചര്യങ്ങളിൽ ശത്രുവിനെ ഞൊടിയിടയിൽ നേരിടാൻ കമാൻഡോകൾ, ഇൻഫൻട്രി, ആർട്ടിലറി, വ്യോമ പ്രതിരോധം, ഇന്റലിജൻസ് എന്നിവ ഒരുമിച്ച് ചേർന്ന ചെറിയ ഗ്രൂപ്പുകൾക്ക് സാധിക്കും. ചൈനയുമായി തർക്കം നിലനിൽക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (LAC) സമീപമുള്ള കഠിനമായ മലനിരകളിൽ ഈ ഫോർമേഷൻ ഇന്ത്യൻ പ്രതിരോധത്തിന് വലിയ കരുത്താകും.

Tags: indian armyIntegrated Battle Group
Share
Tweet
Send
Share

Latest stories from this section

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

Latest News

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies