ജൂലൈ 1 മുതൽ നിങ്ങളുടെ പോക്കറ്റ് ചോരും! ഐടിആർ, പാസ്‌പോർട്ട്, ബാങ്ക് നിയമങ്ങളിൽ വൻ മാറ്റങ്ങൾ; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ രാജ്യം വലിയ ചില മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ജൂലൈ ഒന്നാം തീയതി മുതൽ സാധാരണക്കാരെയും ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്ന 6 പ്രധാന നിയമങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പണം നഷ്ടപ്പെടാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:
ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം
വരുമാന നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. നിശ്ചിത സമയത്തിനകം ഫയൽ ചെയ്തില്ലെങ്കിൽ വൻ തുക പിഴയായി നൽകേണ്ടി വരും. മാത്രമല്ല, പല നികുതി ഇളവുകളും നിങ്ങൾക്ക് നഷ്ടമായേക്കാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോഴേ ഫയൽ ചെയ്യുക.
ആധാർ ഉപഭോക്താക്കൾക്ക് വൻ ആശ്വാസം; ഇമെയിൽ പുതുക്കൽ ഇനി തികച്ചും സൗജന്യം
ആധാർ കാർഡിൽ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇതിനായി ഈടാക്കിയിരുന്ന 75 രൂപ ഫീസ് ഒഴിവാക്കി. ജൂലൈ 1 മുതൽ അടുത്ത 6 മാസത്തേക്ക് (ഡിസംബർ 31 വരെ) ആധാർ മൊബൈൽ ആപ്പ് വഴി തികച്ചും സൌജന്യമായി ഇമെയിൽ ഐഡി പുതുക്കാവുന്നതാണ്.
എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! റിവാർഡ് പോയിന്റുകളിൽ മാറ്റം
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ തങ്ങളുടെ ചില പ്രീമിയം ഫോൺപേ ക്രെഡിറ്റ് കാർഡുകളുടെ റിവാർഡ് പോയിന്റ് നിയമങ്ങളിൽ മാറ്റം വരുത്തുന്നു. ഇനി മുതൽ ചില നിർദ്ദിഷ്ട ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. കൂടാതെ പോയിന്റുകൾ നേടുന്നതിന് പ്രതിമാസ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉണ്ടോ? എയർപോർട്ട് ലോഞ്ച് സൗകര്യം ഇനി അത്ര എളുപ്പമല്ല
എയർപോർട്ടുകളിലെ സൌജന്യ ലോഞ്ച് ആക്സസ് നിബന്ധനകൾ എച്ച്.ഡി.എഫ്.സി ബാങ്ക് കർശനമാക്കി. ഇനി മുതൽ സൌജന്യ ലോഞ്ച് സൌകര്യം ലഭിക്കണമെങ്കിൽ, തൊട്ടുമുമ്പത്തെ മൂന്ന് മാസങ്ങളിൽ കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 60,000 രൂപയെങ്കിലും ഷോപ്പിംഗ് നടത്തിയിട്ടുണ്ടാകണം.










