Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കയ്യിലുള്ള തോക്ക് താഴെവെച്ച് ഇനി ജനസംഖ്യ നിയന്ത്രിക്കാം; പാക് സൈന്യാധിപൻ അസിം മുനീറിന് പുതിയ പണി കൊടുത്ത് ഷെഹ്ബാസ് ഷെരീഫ്,

by Brave India Desk
Jul 11, 2026, 06:57 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപങ്ങളിലും ഉലയുന്ന പാകിസ്താനിൽ നിന്ന് വീണ്ടുമൊരു വിചിത്ര വാർത്ത. രാജ്യത്ത് ക്രമാതീതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രൂപീകരിച്ച പ്രത്യേക സമിതിയിൽ പാക് സൈന്യാധിപൻ ജനറൽ അസിം മുനീറിനെയും ഉൾപ്പെടുത്തി. പ്രതിരോധവും നയതന്ത്രവും സാമ്പത്തിക നയവുമെല്ലാം നിയന്ത്രിക്കുന്ന സൈനിക മേധാവിക്ക് ജനസംഖ്യ നിയന്ത്രണത്തിനുള്ള ചുമതല കൂടി നൽകിയ വിവരം പാക് ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാലാണ് സെനറ്റ് യോഗത്തിൽ അറിയിച്ചത്. ജനസംഖ്യാ വർദ്ധനവ് തടയുന്നത് രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമായി മാറിയിരിക്കുകയാണെന്നും എല്ലാ തലങ്ങളിലും നിർണായക നയരൂപീകരണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ 25.9 കോടിയിലധികം ജനസംഖ്യയുള്ള പാകിസ്താൻ ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള അഞ്ചാമത്തെ രാജ്യമാണ്. നിലവിലെ പോക്ക് തുടർന്നാൽ 2030-ഓടെ ഇന്തോനേഷ്യയെ മറികടന്ന് പാകിസ്താൻ നാലാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. പട്ടിണിയും കടക്കെണിയും മൂലം വലയുന്ന പാകിസ്താന് ഈ ജനസംഖ്യാ സ്ഫോടനം താങ്ങാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Stories you may like

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

ബലൂചിസ്താനിലും അഫ്ഗാൻ അതിർത്തിയിലും സുരക്ഷാ വെല്ലുവിളികൾ കടുക്കുന്നതിനിടയിലാണ് പാക് കരസേനാ മേധാവിക്ക് ഈ പുതിയ നിയോഗം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാത്രം ബലൂചിസ്താനിൽ ബലൂച് വിമതരുടെയും ടി.ടി.പി ഭീകരരുടെയും ആക്രമണത്തിൽ 42 പാക് സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനുപുറമേ പാക് അധീന കശ്മീരിൽ (PoK) സാമ്പത്തിക ദുരിതങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരെ ജനകീയ പ്രക്ഷോഭം ദിവസേന ശക്തമാവുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുന്ന അസിം മുനീറിന് തോക്കെടുക്കുന്നതിനൊപ്പം ഇനി ജനസംഖ്യ കുറയ്ക്കാനുള്ള തന്ത്രങ്ങളും മെനയേണ്ടി വരും.

ഭരണകൂടത്തിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ പാകിസ്താനിൽ നിന്നുതന്നെ കടുത്ത പരിഹാസവും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതിർത്തികൾ സംരക്ഷിക്കേണ്ട ഫീൽഡ് മാർഷലിനെ ജനസംഖ്യാ നിയന്ത്രണത്തിനായി നിയോഗിക്കേണ്ടി വരുന്ന സർക്കാർ രാജിവെച്ച് വീട്ടിൽ പോകുന്നതാണ് നല്ലതെന്ന് പ്രമുഖ പാക് മാധ്യമപ്രവർത്തകൻ അസദ് തൂർ ട്വീറ്റ് ചെയ്തു. “ഇനി അസിം മുനീർ എന്താണ് ചെയ്യാൻ പോകുന്നത്, കോണ്ടം വിതരണം ചെയ്യാനാണോ ഭാവം?” എന്ന് ചോദിച്ചാണ് ജനങ്ങൾ ഈ തീരുമാനത്തെ പരിഹസിക്കുന്നത്. “കശ്മീരിലും ബലൂചിസ്താനിലും ഇസ്ലാമാബാദിലും ജനങ്ങളെ കൊന്നൊടുക്കി ജനസംഖ്യ വിജയകരമായി കുറച്ച പരിചയം മുനീറിനുണ്ട്” എന്ന രീതിയിലുള്ള കടുത്ത പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണെങ്കിലും എല്ലാ കാര്യങ്ങൾക്കും സൈന്യത്തെ ആശ്രയിക്കേണ്ടി വരുന്ന പാക് ജനാധിപത്യത്തിന്റെ ഗതികേടാണ് ഈ സംഭവത്തോടെ വീണ്ടും ചർച്ചയാകുന്നത്.

Tags: Army Chief Asim Munirnew job in Pakistan
Share
Tweet
Send
Share

Latest stories from this section

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

Latest News

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies