Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

by Brave India Desk
Jul 13, 2026, 12:55 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമര വിധി കേട്ടതിന് പിന്നാലെ കോടതി മുറിക്കുള്ളിൽ ഭീഷണി മുഴക്കി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് മുമ്പാകെയായിരുന്നു പ്രതിയുടെ ഈ അക്രമാസക്തമായ പെരുമാറ്റം. കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച ശേഷം ശിക്ഷാവിധിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ച ചെന്താമര, പിന്നീട് പ്രകോപിതനായി തൂക്കിലേറ്റിക്കോളൂ എന്നും മറ്റുള്ളവരെയും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും, എഴുതാൻ പറ്റുന്നത് എഴുതിക്കോളൂ എന്നും മാധ്യമങ്ങളെ വെല്ലുവിളിച്ച പ്രതി, തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും കോടതിയിൽ വിളിച്ചുപറഞ്ഞു.

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്. 2025 ജനുവരി 27-നായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. മുൻപ് 2019-ൽ ഇവരുടെ അയൽവാസിയായിരുന്ന സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വകവരുത്തിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് കോടതി നേരത്തെ ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നതുമാണ്.

Stories you may like

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

പ്രതി ചെന്താമര കോടതിക്ക് മുന്നിൽ മാത്രമല്ല, ഇതിന് മുൻപും മാധ്യമങ്ങൾക്ക് മുന്നിലും പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. കേസിലെ പ്രധാന സാക്ഷികളെ മുഴുവൻ ഇല്ലാതാക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പ്രതി ജാമ്യത്തിലിറങ്ങിയാൽ തങ്ങളെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കേസിലെ പ്രധാന സാക്ഷിയും അയൽവാസിയുമായ പുഷ്പ വെളിപ്പെടുത്തിയിരുന്നു. പ്രതിയെക്കുറിച്ചുള്ള ഭയം കാരണം ഇവർക്ക് സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാതെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് താമസം മാറേണ്ടി വരികയും ചെയ്തു. വൻ സുരക്ഷാ മുൻകരുതലുകളോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ പ്രതിക്കുള്ള ശിക്ഷാവിധി ഈ മാസം 15-ാം തീയതി കോടതി ഔദ്യോഗികമായി പ്രസ്താവിക്കും.

Tags: Chentamara
Share
Tweet
Send
Share

Latest stories from this section

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

Latest News

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

പരാതികൾ പറയാൻ എഐസിസിയുണ്ട്; മുന്നണി തീരുമാനങ്ങൾ ഐകകണ്ഠ്യേനയാണ്; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഓവർത്രോ മുതൽ റൺഔട്ട് വരെ; ക്രിക്കറ്റ് നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി ഐസിസി; ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology