Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

by Brave India Desk
Jul 15, 2026, 10:44 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പോകുകയാണെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിപദം നൽകാമെന്നും വാഗ്ദാനം ചെയ്ത് എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺവിളി എത്തിയതായി റിപ്പോർട്ട്. വയനാട് എം.പി പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഡൽഹിയിൽ നിന്ന് തട്ടിപ്പുകാരൻ എം.എൽ.എയെ ബന്ധപ്പെട്ടത്. വിദ്യ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർസെൽ നിലവിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് ആറിനാണ് വിദ്യയുടെ ഫോണിലേക്ക് സംശയകരമായ രീതിയിൽ വാട്‌സാപ്പ് കോൾ വരുന്നത്. വയനാട് എം.പി.യുടെ ഓഫീസിലെ ജീവനക്കാരനായ രാജ്കുമാർ എന്ന വ്യക്തിയാണെന്നാണ് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ മറ്റൊരു എം.പി വഴിയാണ് എം.എൽ.എയുടെ ഫോൺ നമ്പർ ലഭിച്ചതെന്നും ഇയാൾ അവകാശപ്പെട്ടു. പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നു അപരിചിതന്റെ സംസാരം. എന്നാൽ സംഭാഷണം ദീർഘനേരം നീണ്ടതോടെ വിളിച്ചയാളുടെ താല്പര്യങ്ങളിൽ സംശയം തോന്നിയ എം.എൽ.എ തന്ത്രപൂർവ്വം പണം നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.

Stories you may like

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

ഫോൺ സംഭാഷണം അവസാനിച്ചയുടൻ തന്നെ, തന്റെ നമ്പർ കൈമാറിയെന്ന് പറയപ്പെട്ട ജില്ലയിലെ എം. പിയെ വിദ്യ നേരിട്ട് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് തനിക്കും ഒരു ഫോൺവിളി വന്നിരുന്നുവെന്നും, കോഴിക്കോട് ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പറുകൾ ഇയാൾ വാങ്ങിയിരുന്നുവെന്നും എം.പി സ്ഥിരീകരിച്ചു. ഇതോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കിയ ഇരുവരും ഒന്നിച്ച് കോൺഗ്രസ് പാർട്ടി ആസ്ഥാനവുമായും പ്രിയങ്കാ ഗാന്ധിയുടെ ഓഫീസുമായും അടിയന്തരമായി ബന്ധപ്പെട്ടു.

തങ്ങളുടെ ഓഫീസിൽ നിന്ന് അത്തരമൊരു ഫോൺവിളി ആർക്കും പോയിട്ടില്ലെന്ന് പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കിയതോടെയാണ് ഇത് തട്ടിപ്പ് ശ്രമമാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടത്. തുടർന്ന് ജൂലായ് 11-ന് എം.എൽ.എ സൈബർസെല്ലിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഡൽഹിയിൽ നിന്നുമാണ് ഈ വ്യാജ കോൾ വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വ്യക്തിപരമായി പ്രതികരണങ്ങൾക്കൊന്നുമില്ലെന്നും പാർട്ടിയാണ് ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടതെന്നും എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ അറിയിച്ചു.

Tags: Vidya Balakrishnanwayanad
Share
Tweet
SendShare

Latest stories from this section

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

Latest News

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies