Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

by Brave India Desk
Jul 15, 2026, 03:48 pm IST
in News, India
Share on FacebookTweetWhatsAppTelegram

​ന്യൂഡൽഹി : വാരാണസിയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി 25,445 കോടി രൂപയിലധികം ചെലവ് വരുന്ന രണ്ട് പ്രധാന എലിവേറ്റഡ് കോറിഡോർ പദ്ധതികൾക്കാണ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. വരും വർഷങ്ങളിൽ വാരാണസിയിലെ നഗര വികസനത്തിനും ടൂറിസത്തിനും വൻ കുതിപ്പേകുന്ന രീതിയിൽ ഗംഗാ നദിക്കും വരുണാ നദിക്കും സമാന്തരമായാണ് ഈ രണ്ട് എലിവേറ്റഡ് ഹൈവേകൾ നിർമ്മിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹൈബ്രിഡ് ആനുവിറ്റി മോഡലിൽ നിർമ്മിക്കുന്ന ഈ പാതകൾ പൂർത്തിയാകുന്നതോടെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. പ്രതിവർഷം 15 കോടിയോളം തീർത്ഥാടകരും വിനോദസഞ്ചാരികളും എത്തുന്ന കാശിയിൽ വർദ്ധിച്ചുവരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാൻ ഈ പദ്ധതികൾ അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

​ഇതിൽ ആദ്യത്തേതായ വരിഷ്ഠ ഗംഗാ എലിവേറ്റഡ് കോറിഡോർ 14,447.64 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ദേശീയപാത 19-നെ വാരാണസി റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ ആറുവരി പാതയ്ക്ക് 46.039 കിലോമീറ്റർ നീളമുണ്ടാകും. ഗംഗാ നദീതീരത്തോട് ചേർന്ന് നിർമ്മിക്കുന്ന ഈ ഹരിതപാതയിൽ 910 മീറ്റർ നീളമുള്ള ആകർഷകമായ കേബിൾ സ്റ്റെയ്ഡ് പാലവും കാൽനടയാത്രക്കാർക്കായുള്ള പ്രത്യേക മേൽപ്പാലവും ഉൾപ്പെടുന്നു. പാതയിലൂടെയുള്ള വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്ററായി വർദ്ധിക്കുന്നതോടെ നിലവിൽ ഒരു മണിക്കൂറോളം എടുക്കുന്ന യാത്രാസമയം വെറും 20 മിനിറ്റായി ചുരുങ്ങും. ചന്ദൗലി, മിർസാപൂർ, ബിഹാർ ഭാഗങ്ങളിൽ നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങൾക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാതെ തന്നെ ഇതുവഴി സുഗമമായി കടന്നുപോകാൻ സാധിക്കും. കൂടാതെ കാശി വിശ്വനാഥ ക്ഷേത്രം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി , നമോ ഘാട്ട്, രാംനഗർ കോട്ട എന്നിവടങ്ങളിലേക്കുള്ള യാത്രയും ഇതുവഴി എളുപ്പമാകും. യാത്രക്കാർക്ക് ഗംഗാ നദിയുടെയും പ്രശസ്തമായ ഘാട്ടുകളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ പ്രത്യേക വ്യൂ പോയിന്റുകളും ഈ പാതയിൽ ഒരുക്കുന്നുണ്ട്.

Stories you may like

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

‘പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്, ഒരു നിവേദനം തന്നാൽ വാങ്ങാതിരിക്കാൻ ഒക്കുമോ?’; വി.ഡി. സതീശൻ

​രണ്ടാമത്തെ പദ്ധതിയായ വരുണ നദി എലിവേറ്റഡ് കോറിഡോർ 10,998.32 കോടി രൂപ ചെലവിലാണ് നടപ്പിലാക്കുന്നത്. ദേശീയപാത 31-നെ (NH-31) വാരാണസി റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഈ വരുണ പാതയ്ക്ക് 43.218 കിലോമീറ്റർ നീളമുണ്ട്. വരുണ നദീതീരത്തുകൂടി കടന്നുപോകുന്ന ഈ നാല്/ആറുവരി പാതയിൽ ഫ്ലൈഓവറുകൾ, റാംപുകൾ, സർവീസ് റോഡുകൾ എന്നിവ ഉണ്ടായിരിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എൻഎച്ച്-31-ൽ നിന്ന് കാശി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാസമയം 40 മിനിറ്റിൽ നിന്ന് 20 മിനിറ്റായി കുറയും. ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം, വാരാണസി ജംഗ്ഷൻ, ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, രാംനഗർ പോർട്ട് എന്നിവടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഈ വരുണ കോറിഡോർ സഹായിക്കും. പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്ത ഈ രണ്ട് കോറിഡോറുകളും പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയിലെ സാമ്പത്തിക-ലോജിസ്റ്റിക്സ് രംഗങ്ങളിൽ വലിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റൂട്ടിൽ വരുന്ന 53 ഗ്രാമങ്ങളിലെ ഭൂമി രജിസ്ട്രേഷന് ജില്ലാ ഭരണകൂടം ഇതിനകം തന്നെ താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Tags: cabinet meetingvaranasiganga varuna elevated corridors
ShareTweetSendShare

Latest stories from this section

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

ലിവ്-ഇൻ പങ്കാളികൾക്ക് പണികിട്ടി; രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസം തടവ്! മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

Latest News

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

എൻഒസി വേണമെങ്കിൽ 24 ലക്ഷം തരണം; പിസിബി മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരെ ‘പണം തട്ടൽ’ ആരോപണവുമായി അമേരിക്കൻ ടി20 ലീഗ് ഉടമകൾ

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

സുവേന്ദു ഇടപെട്ടു ; ഇരുപത് വർഷത്തിന് ശേഷം തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിലേക്ക് മടങ്ങിയെത്തുന്നു ; ബംഗാളിൽ വീണ്ടും രാഷ്ട്രീയ കൊടുങ്കാറ്റ്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘പിണറായിയെപ്പോലെ ഒളിച്ചല്ല RSS നേതാക്കളെ കണ്ടത്, ഒരു നിവേദനം തന്നാൽ വാങ്ങാതിരിക്കാൻ ഒക്കുമോ?’; വി.ഡി. സതീശൻ

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

തുടക്കം മുതൽ നോക്കൗട്ട് പൂരം; അപ്രസക്തമായ മത്സരങ്ങൾ ഒഴിവാക്കാൻ പുത്തൻ ഫോർമാറ്റുമായി 2027 ലോകകപ്പ്

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

ലിവ്-ഇൻ പങ്കാളികൾക്ക് പണികിട്ടി; രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്ന് മാസം തടവ്! മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് റിപ്പോർട്ട് സമർപ്പിച്ചു

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ ആക്ട് ; സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളിയും ഈദ്ഗാഹും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies