Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അമേരിക്കയിൽ പ്ലാന്റ് നിർമ്മിച്ചില്ലെങ്കിൽ 200 ശതമാനം നികുതി; ഇന്ത്യൻ മരുന്ന് കമ്പനികൾക്ക് കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്!

by Brave India Desk
Jul 22, 2026, 10:43 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

അമേരിക്കയിലേക്കുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങളും വൻ നികുതിയും ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കടുത്ത ആശങ്കയാകുന്നു. അമേരിക്കയിൽ തന്നെ ജനറിക് മരുന്നുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട പ്രഖ്യാപനത്തിൽ, ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ നികുതി വർദ്ധനവിന് രണ്ട് വർഷത്തെ സാവകാശം നൽകുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്

ആദ്യത്തെ രണ്ട് വർഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ജനറിക് മരുന്നുകൾക്കും പൂജ്യം ശതമാനം നികുതിയായിരിക്കും. എന്നാൽ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇത് നൂറ് ശതമാനമായും, അതിനുശേഷം ഇരുന്നൂറ് ശതമാനമായും നികുതി കുത്തനെ ഉയർത്താനാണ് അമേരിക്കയുടെ തീരുമാനം. പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ അമേരിക്കയിൽ സ്വന്തമായി ഉത്പാദന പ്ലാന്റുകളും സംവിധാനങ്ങളും നിർമ്മിക്കാൻ തയ്യാറാകാത്ത കമ്പനികൾക്കുള്ള ശിക്ഷാ നടപടിയാണ് ഈ നികുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതുമായ അത്യാധുനിക മരുന്നുകളുടെ നിലവിലുള്ള നികുതി നയത്തിൽ മാറ്റമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may like

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

അമേരിക്കയുടെ ഈ പുതിയ നീക്കം ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യയെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. യുഎസിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ അളവിൽ നാൽപ്പത് ശതമാനത്തോളവും ഇന്ത്യൻ കമ്പനികളിൽ നിന്നുള്ളതാണ്. ആഗോള വ്യാപാര ഗവേഷണ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഒൻപത് ദശലക്ഷത്തിലധികം ഡോളർ മൂല്യമുള്ള മരുന്നുകളാണ് അമേരിക്കയിലേക്ക് മാത്രം കയറ്റി അയച്ചത്. ഇത് ഇന്ത്യയുടെ ആകെ ആഗോള ഫാർമ കയറ്റുമതിയുടെ മുപ്പത്തിയെട്ട് ശതമാനത്തോളം വരും. ഈ പശ്ചാത്തലത്തിൽ ട്രംപിന്റെ പുതിയ നികുതി ഭീഷണി ഇന്ത്യൻ മരുന്ന് കമ്പനികളെ ഏത് രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിലേ വ്യക്തത വരികയുള്ളൂ.

ഇന്ത്യയും അമേരിക്കയും തമ്മിൽ നേരത്തെ ഒപ്പുവെച്ച വ്യാപാര കരാർ പ്രകാരം ജനറിക് മരുന്നുകളുടെയും അവയുടെ ചേരുവകളുടെയും കാര്യത്തിൽ ഇന്ത്യയ്ക്ക് ചില അനുകൂലമായ ഉറപ്പുകൾ ലഭിച്ചിരുന്നു. എങ്കിലും ട്രംപിന്റെ പുതിയ കടുത്ത നിലപാട് ഇന്ത്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള മരുന്ന് വിതരണത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രക്തസമ്മർദ്ദം, വിഷാദരോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കുള്ള മരുന്നുകൾക്കായി അമേരിക്കൻ ജനത പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കൂടാതെ ജനനനിയന്ത്രണ ഗുളികകളുടെ കാര്യത്തിൽ അമേരിക്കയിൽ എഴുതപ്പെടുന്ന കുറിപ്പടികളിൽ വലിയൊരു ശതമാനവും ലുപിൻ, ഗ്ലെൻമാർക്ക് തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾ ഉത്പാദിപ്പിക്കുന്നവയാണ്.

Tags: Donald Trump
Share
Tweet
SendShare

Latest stories from this section

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

Latest News

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

ശത്രുരാജ്യങ്ങളുടെ റഡാറുകൾ തകർക്കാൻ ജാമറുകളും അത്യാധുനിക ആയുധങ്ങളും; അതിർത്തിയിൽ കരുത്ത് കൂട്ടാൻ ഇന്ത്യ!

ശത്രുരാജ്യങ്ങളുടെ റഡാറുകൾ തകർക്കാൻ ജാമറുകളും അത്യാധുനിക ആയുധങ്ങളും; അതിർത്തിയിൽ കരുത്ത് കൂട്ടാൻ ഇന്ത്യ!

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

എസ്-400 വിതരണം മുതൽ സുഖോയ്-57 സാങ്കേതികവിദ്യ കൈമാറ്റം വരെ; പുടിന്റെ വരവിൽ ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies