Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

by Brave India Desk
Jul 28, 2026, 06:09 am IST
in News, India, Sports
Share on Facebook
Tweet
WhatsAppTelegram

ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ ബിന്ധ്യാറാണി ദേവി സൊറോഖൈബാം രാജ്യത്തിന്റെ അഭിമാനമുയർത്തി. ഇതോടെ നിലവിലെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ആറായി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്. സ്നാച്ചിൽ 87 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 112 കിലോഗ്രാമും ഉൾപ്പെടെ ആകെ 199 കിലോഗ്രാം ഉയർത്തിയാണ് മണിപ്പൂരിൽ നിന്നുള്ള ഈ ഇരുപത്തേഴുകാരി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. നൈജീരിയയുടെ റഫിയാതു ഫൊളാഷാഡെ ലാവൽ ആകെ 229 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോർഡോടെ സ്വർണവും, കാനഡയുടെ ആനി സോഫി ടാഷെറോ 215 കിലോഗ്രാം ഉയർത്തി വെള്ളിയും സ്വന്തമാക്കി.

മത്സരത്തിലുടനീളം കടുത്ത പോരാട്ടവീര്യമാണ് ബിന്ധ്യാറാണി പുറത്തെടുത്തത്. സ്നാച്ച് വിഭാഗത്തിൽ 83 കിലോഗ്രാമിൽ തുടക്കം കുറിച്ച താരം രണ്ടാം ശ്രമത്തിൽ 85 കിലോഗ്രാമും അവസാന ശ്രമത്തിൽ 87 കിലോഗ്രാമും വിജയകരമായി പൂർത്തിയാക്കി. തുടർന്ന് നടന്ന ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 110 കിലോഗ്രാമിലെ ആദ്യ ശ്രമത്തിന് അമ്പയർമാരുടെ പാനൽ അനുമതി നിഷേധിച്ചെങ്കിലും, ആത്മവിശ്വാസം കൈവിടാതെ രണ്ടാം ശ്രമത്തിൽ അതേ ഭാരം ഉയർത്തുകയും മൂന്നാം ശ്രമത്തിൽ 112 കിലോഗ്രാം പൂർത്തിയാക്കുകയും ചെയ്താണ് ബിന്ധ്യാറാണി വെങ്കലത്തിലേക്ക് പാഞ്ഞടുത്തത്. 2022 ലെ ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ബിന്ധ്യാറാണിയുടെ ഗെയിംസിലെ തുടർച്ചയായ രണ്ടാം മെഡൽ നേട്ടമാണിത്.

Stories you may like

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ഇന്ത്യൻ ഭാരോദ്വഹന രംഗത്ത് മിരാഭായ് ചാനുവിനെ മാതൃകയാക്കി ഉയർന്നുവന്ന ബിന്ധ്യാറാണിയുടെ ഈ വിജയം പരിക്കുകളിൽ നിന്നുള്ള തിരിച്ചു വരവ് കൂടിയാണ്. മുട്ടിലെ പരിക്കിനെത്തുടർന്ന് കഠിനമായ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് 55 കിലോഗ്രാമിൽ നിന്ന് 58 കിലോഗ്രാം വിഭാഗത്തിലേക്ക് മാറി താരം വീണ്ടും അന്താരാഷ്ട്ര തലത്തിൽ തിളങ്ങുന്നത്. ഗെയിംസിന്റെ അതേ ദിവസം തന്നെ വനിതകളുടെ 53 കിലോഗ്രാമിൽ ജ്ഞാനേശ്വരി യാദവ് റെക്കോർഡ് നേട്ടത്തോടെ വെള്ളി കരസ്ഥമാക്കിയിരുന്നു. മുൻ ദിവസങ്ങളിൽ മിരാഭായ് ചാനു നേടിയ സ്വർണത്തിനും ഋഷികാന്ത സിംഗ്, മുത്തുപാണ്ഡി രാജ എന്നിവർ നേടിയ വെള്ളിക്കും പിന്നാലെ ബിന്ധ്യാറാണി നേടിയ വെങ്കലം ഗെയിംസിലെ ഇന്ത്യൻ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകിയിരിക്കുകയാണ്.

Tags: WeightLiftingCommonwealth games 2026Glasgow Commonwealth gamesbindyarani devi
Share
Tweet
SendShare

Latest stories from this section

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

Latest News

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

പിണറായി സർക്കാർ 787 പഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്നു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; പേര് മാത്രമല്ല വിലാസം ഉൾപ്പെടെ നൽകാൻ തയ്യാറെന്ന് വി ഡി സതീശൻ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനവുമായി ഇറാൻ പ്രസിഡന്റ് ; ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി മോദിയും പെസെഷ്കിയാനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ച

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology