Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ് ; നടപടി കൽക്കരി പാടം വിതരണ അഴിമതി കേസിൽ

by Brave India Desk
Jul 29, 2026, 06:02 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : കൽക്കരി പാടം വിതരണ വിവാദവുമായി ബന്ധപ്പെട്ട് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ പ്രതിചേർത്ത് സമൻസ് അയച്ച വിചാരണക്കോടതിയുടെ ഉത്തരവ് പൂർണ്ണമായും റദ്ദാക്കി സുപ്രീം കോടതി. കേസിൽ സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ നിരസിച്ച് 2015-ൽ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച ഉത്തരവിനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അന്ത്യം കുറിച്ചത്. 2024 ഡിസംബറിൽ മൻമോഹൻ സിംഗ് അന്തരിച്ചതിനാൽ സാങ്കേതികമായി ഹർജി നിഷ്ഫലമായി തീരാമായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ വ്യക്തിവിശുദ്ധിക്കും അന്തസ്സിനും മേൽ വിചാരണക്കോടതി നടത്തിയ പരാമർശങ്ങളും സമൻസും നീക്കം ചെയ്യുന്നത് നീതിനിർവ്വഹണത്തിന് അത്യാവശ്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മുൻ പ്രധാനമന്ത്രിക്ക് എതിരായി ഒരു കുറ്റകൃത്യവും തെളിയിക്കാൻ കഴിയില്ലെന്ന് സി.ബി.ഐ നൽകിയ രണ്ട് റിപ്പോർട്ടുകളും സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെയുള്ള നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. 2005-ൽ ഒഡീഷയിലെ തലാബിര-2 കൽക്കരി പാടം ഹിൻഡാൽകോ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട തീരുമാനമാണ് കേസിന് ആസ്പദം. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് തന്നെയാണ് കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ സി.ബി.ഐ നടത്തിയ വിശദമായ അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന കണ്ടെത്താത്തതിനെ തുടർന്ന് സി.ബി.ഐ കേസ് അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Stories you may like

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

എന്നാൽ പ്രത്യേക സി.ബി.ഐ ജഡ്ജ് ഭാരത് പരാശർ ഈ റിപ്പോർട്ട് തള്ളിക്കളയുകയും, മൻമോഹൻ സിംഗ്, വ്യവസായി കുമാർ മംഗളം ബിർള, കൽക്കരി സെക്രട്ടറി പി. സി. പരീഖ് എന്നിവരുൾപ്പെടെയുള്ളവർക്ക് പ്രതിയായി ഹാജരാകാൻ സമൻസ് അയക്കുകയുമായിരുന്നു. തുടർന്ന് മൻമോഹൻ സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയും 2015 ഏപ്രിലിൽ വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതി തടയുകയും ചെയ്തു. അന്വേഷണ ഏജൻസി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ നിരസിക്കാൻ വ്യക്തമായ വസ്തുതകൾ ആവശ്യമാണെന്നും, ഈ കേസിൽ വിചാരണക്കോടതി ജഡ്ജി അതിരുകടന്ന നിലപാടാണ് സ്വീകരിച്ചതെന്നും നിരീക്ഷിച്ച പരമോന്നത കോടതി, മൻമോഹൻ സിംഗിന്റെ നിരപരാധിത്വം ശരിവെച്ച് അന്തിമ വിധി പ്രസ്താവിക്കുകയായിരുന്നു.

Tags: Supreme Courtmanmohan singhcoal field distribution case
Share
Tweet
SendShare

Latest stories from this section

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

Latest News

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

‘വിവരിക്കാൻ ആവാത്ത അവിശ്വസനീയ ഊർജ്ജം’ ; ഗണേശോത്സവത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പി. ജയരാജനും ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലേക്ക്; തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കി സിപിഎമ്മിൽ വൻ അഴിച്ചുപണി; എം.വി ഗോവിന്ദന് ശാസന

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies