രാജ്യവ്യാപകമായി വൻ ജനരോഷത്തിന് ഇടയാക്കിയ ഗുരുഗ്രാം ഗോൾഫ് കോഴ്സ് റോഡിലെ ഹിറ്റ്ആൻഡ് റൺ കേസിൽ മുഖ്യപ്രതി കല്യാൺ ബൈൻസ്ല പോലീസിന്റെ പിടിയിലായി. രാജസ്ഥാനിലെദൗസയിൽ നിന്നാണ് പ്രതിയെ ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽബൈൻസ്ലയുടെ സുഹൃത്തായ ലവ്നീഷ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങളും ഇരയായ യുവതിയുടെ കുടുംബത്തിന്റെ പരാതിയും പരിശോധിച്ച പോലീസ്, പ്രതിക്കെതിരെ കൊലപാതകശ്രമം (Attempt to Murder) ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾചുമത്തിയാണ് എഫ്.ഐ.ആർ പുതുക്കിയത്.
സോഷ്യൽ മീഡിയയിൽ ‘സിയ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ വനിതാ ബൈക്കർ ശിവാനിചൗഹാനാണ് കാറിടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച രാവിലെ സുഹൃത്തുക്കളായ മറ്റ്ബൈക്കർമാർക്കൊപ്പം റൈഡ് പോകുന്നതിനിടെയായിരുന്നു സംഭവം. ലഹരിയിലായിരുന്നപ്രതിയുടെ കാർ തന്നെ നിരന്തരം പിന്തുടരുകയും വാഹനം നിർത്താൻ ആംഗ്യം കാണിക്കുകയുംചെയ്തതായി സിയ വിഡിയോ സന്ദേശത്തിൽ ആരോപിക്കുന്നു. സുരക്ഷിതമായ അകലംപാലിക്കാൻ ആവശ്യപ്പെട്ടതോടെ കാർ പെട്ടെന്ന് വേഗത കൂട്ടി തന്റെ ബൈക്കിലേക്ക് ബോധപൂർവംഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഇടിച്ചതിനെ തുടർന്ന് സിയ റോഡിലേക്ക്തെറിച്ചുവീണു മീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ടു.
സിയയുടെ ഹെൽമറ്റിലെ ക്യാമറയിലും ഒപ്പമുണ്ടായിരുന്ന മറ്റൊരു റൈഡറുടെ ക്യാമറയിലുംഅപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽപ്രചരിച്ചതോടെയാണ് രാജ്യത്തുടനീളം വൻ പ്രതിഷേധം അണപൊട്ടിയത്. ഒരു വനിതാറൈഡറായതുകൊണ്ടാണ് താൻ ലക്ഷ്യമിടപ്പെട്ടതെന്നും, ജീവൻ തന്നെ അപകടത്തിലാകുന്നരീതിയിലാണ് പ്രതി കാർ ഇടിപ്പിച്ചതെന്നും സിയ വ്യക്തമാക്കി.
അതേസമയം, താൻ മനഃപൂർവം ഇടിച്ചതല്ലെന്നും യു-ടേൺ എടുക്കുന്നതിനിടെ വാഹനത്തിന്റെനിയന്ത്രണം നഷ്ടപ്പെട്ടതാണെന്നുമാണ് ഇന്റർനാഷണൽ കബഡി താരവും ജിം ഉടമയുമായ പ്രതികല്യാൺ ബൈൻസ്ല മാധ്യമങ്ങളോട് അവകാശപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബൈക്ക് സംഘംആക്രമിക്കുമെന്ന് ഭയന്നാണ് അപകടസ്ഥലത്ത് നിർത്താതെ പോയതെന്നും ഇയാൾ വാദിച്ചു. എന്നാൽ പ്രതിയുടെ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയ സിയ, അപകടം സംഭവിച്ചിട്ടും നിർത്തിസഹായിക്കാൻ പോലും തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യമുയർത്തി.സംഭവത്തിൽപോലീസിന്റെ ശക്തമായ ഇടപെടലുണ്ടായതോടെ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.











