Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

by Brave India Desk
Aug 2, 2026, 04:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ യുവാക്കളെ ലഹരിമുക്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ‘നശാമുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ് അഭിയാൻ’ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിതുടക്കം കുറിച്ചു. വികസിത ഇന്ത്യയെന്ന വലിയ ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾശാരീരികമായും മാനസികമായും ആരോഗ്യമുള്ള യുവതലമുറ നമുക്ക് ആവശ്യമാണെന്ന് അദ്ദേഹംപറഞ്ഞു.

Stories you may like

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

ലഹരി നൽകുന്ന ഉന്മേഷം താത്കാലികം മാത്രമാണെന്നും എന്നാൽ അത് മനുഷ്യൻ്റെ കരിയറുംവ്യക്തിജീവിതവും പൂർണ്ണമായും തകർക്കുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ലഹരി ഉപയോഗം ഒരുവ്യക്തിയെ മാത്രമല്ല അവരുടെ കുടുംബത്തെയും സമൂഹത്തെയും വലിയ രീതിയിൽബാധിക്കുമെന്നും അതിനാൽ ഇതിനെതിരെയുള്ള പോരാട്ടം ഒരു വ്യക്തിയുടെയോകുടുംബത്തിൻ്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

100 ആഴ്ചകൾ നീളുന്ന ബോധവൽക്കരണ പരിപാടികൾ

ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യം മുൻനിർത്തി 100 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ബൃഹത്തായബോധവൽക്കരണ പരിപാടികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽഎല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളം ഇതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്പോർട്സ് മത്സരങ്ങൾ, വാക്കത്തൺ, മെഡിറ്റേഷൻ സെഷനുകൾ, കലാപരിപാടികൾ, തെരുവ്നാടകങ്ങൾ, ചർച്ചകൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ആത്മീയ പ്രസ്ഥാനങ്ങൾ എന്നിവയുടെയെല്ലാം പങ്കാളിത്തംഉറപ്പാക്കിക്കൊണ്ടാണ് ഈ ജനകീയ ക്യാമ്പയിൻ നടപ്പിലാക്കുക.

ലഹരിമരുന്ന് ഉപയോഗത്തിന് അടിമപ്പെടുന്നവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തരുതെന്നുംഅവർക്ക് തിരികെ വരാനുള്ള അവസരങ്ങൾ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവരെചേർത്തുപിടിക്കാനും അവർക്ക് രണ്ടാമതൊരു അവസരം നൽകാനും സമൂഹം തയ്യാറാകണം. ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നത്ശത്രുരാജ്യങ്ങളുടെ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും മോദിചൂണ്ടിക്കാട്ടി.ലഹരിമരുന്ന് മാഫിയകൾക്കെതിരെ രാജ്യത്ത് കർശന നടപടികളാണ് സർക്കാർസ്വീകരിക്കുന്നത്.പതിനായിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകളാണ് ഈ സർക്കാർപിടിച്ചെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളിൽപങ്കാളികളാകാൻ അധ്യാപകരോടും രക്ഷിതാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികളിൽകാണുന്ന സ്വഭാവ വ്യതിയാനങ്ങളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാൻമാരാകണമെന്നുംഎന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ ഉടൻ തന്നെ വിദഗ്ധരുടെ സഹായം തേടണമെന്നും അദ്ദേഹംനിർദ്ദേശിച്ചു.

രാജ്യത്തെ 10,000-ത്തോളം കേന്ദ്രങ്ങളിൽ നിന്നും ലക്ഷക്കണക്കിന് യുവാക്കളാണ് വീഡിയോകോൺഫറൻസിങ് വഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൻ്റെ ഭാഗമായി യുവാക്കൾലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Tags: pm modimodi
Share
Tweet
Send
Share

Latest stories from this section

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

Latest News

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies