Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘ഇന്ത്യൻ ഭൂപടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ല!’;ഹോട്ടലിനെതിരെ ഒളിമ്പ്യൻ ലവ്‌ലിന; എംബസി ഇടപെട്ടു, മാപ്പപേക്ഷിച്ച് റസ്റ്റോറന്റ്

by Brave India Desk
Aug 3, 2026, 12:01 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

കോമൺവെൽത്ത് ഗെയിംസിലെ ചരിത്രവിജയത്തിന് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്‌സിംഗ് താരങ്ങൾക്ക് നൽകിയ വിരുന്നിനിടെ ഭാരതത്തിന്റെ തെറ്റായ ഭൂപടം ഉപയോഗിച്ച സംഭവത്തിൽ വൻ വിവാദം. ഗ്ലാസ്‌ഗോയിലെ പ്രശസ്തമായ ‘മിസ്റ്റർ സിങ്സ് ഇന്ത്യ – ദി ഹോം ഓഫ് കറി’ എന്ന ഇന്ത്യൻ റസ്റ്റോറന്റിൽ വിളമ്പിയ നാപ്കിനുകളിലും ബോർഡുകളിലും പതിച്ച ഭൂപടത്തിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ജമ്മു കശ്മീരിന്റെ ഭാഗങ്ങളും പൂർണ്ണമായി ഒഴിവാക്കിയതാണ് വിവാദമായത്. വിഷയം ഒളിമ്പിക്സ് മെഡൽ ജേതാവും അസം സ്വദേശിയുമായ ബോക്സിംഗ് താരം ലവ്‌ലിന ബൊർഗോഹെയ്ൻ ചൂണ്ടിക്കാണിച്ചതോടെ സ്കോട്ട്‌ലൻഡിലെ ഇന്ത്യൻ എംബസി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ഹോട്ടൽ അധികൃതർ പരസ്യമായി മാപ്പുപറഞ്ഞ് തെറ്റായ ഭൂപടം പിൻവലിക്കുകയും ചെയ്തു.

Stories you may like

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോമൺവെൽത്ത് ഗെയിംസിൽ 7 സ്വർണ്ണവും 3 വെള്ളിയുമടക്കം 10 മെഡലുകളുമായി എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബോക്സിംഗ് താരങ്ങൾക്ക് വിരുന്ന് നൽകാനാണ് സംഘാടകർ പ്രമുഖ റസ്റ്റോറന്റായ മിസ്റ്റർ സിങ്സ് തിരഞ്ഞെടുത്ത്. എന്നാൽ ഭക്ഷണത്തിനിടെ നൽകിയ നാപ്കിനിൽ പ്രിന്റ് ചെയ്തിരുന്ന ഇന്ത്യൻ ഭൂപടത്തിൽ സ്വന്തം ജന്മനാടായ വടക്കുകിഴക്കൻ പ്രദേശം പൂർണ്ണമായും വെട്ടിമാറ്റിയ നിലയിലാണെന്ന് ലവ്‌ലിന കണ്ടെത്തുകയായിരുന്നു. “ദയവായി ഇതൊരു തെറ്റായ രീതിയിൽ എടുക്കരുത്, പക്ഷേ ഇത് കണ്ട് എന്റെ മനസ്സിന് വലിയ വിഷമം തോന്നി. ഭാരതത്തിന്റെ ഭൂപടത്തിൽ നിന്ന് നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഹോട്ടലിന് മുന്നിലെ ബോർഡിലും ഇതേ തെറ്റായ ഭൂപടമാണുള്ളത്. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഒരാളെന്ന നിലയിൽ ഇത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. ഭാരതത്തിന്റെ ഓരോ ഭാഗവും ഒരുപോലെ പ്രാധാന്യമുള്ളതാണ്,” ലവ്‌ലിന വീഡിയോയിലൂടെ വ്യക്തമാക്കി.

ലവ്‌ലിനയ്ക്ക് പൂർണ്ണ പിന്തുണയുമായി ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BFI) പ്രസിഡന്റ് അജയ് സിംഗും രംഗത്തെത്തി. ഭൂപടത്തിൽ ജമ്മു കശ്മീർ പ്രദേശവും അപൂർണ്ണമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ സ്കോട്ട്‌ലൻഡിലെ ഇന്ത്യൻ എംബസി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഹോട്ടൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് റസ്റ്റോറന്റ് മാനേജ്‌മെന്റ് തെറ്റ് പരസ്യമായി സമ്മതിക്കുകയും മാപ്പ് അപേക്ഷിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കുകയും ചെയ്തു. 32 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഇന്ത്യൻ താരങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റായ ഭൂപടം ഉൾപ്പെടുത്തിയ നാപ്കിനുകളും ലോഗോയും ഉടനടി മാറ്റി ശരിയായ ഭൂപടം ഉൾപ്പെടുത്തുമെന്നും അവർ അറിയിച്ചു. മാപ്പപേക്ഷ നൽകിയതിന് പിന്നാലെ വിവാദങ്ങൾ തണുപ്പിക്കാനായി റസ്റ്റോറന്റ് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും താത്കാലികമായി നിശ്ചലമാക്കിയിട്ടുണ്ട്.

Tags: Glasgow restaurantNorth East & Kashmir
Share
Tweet
Send
Share

Latest stories from this section

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies