Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഇഎംഐ മുടങ്ങിയാൽ ഇനി ഫോൺ ലോക്ക് ചെയ്ത് പൂട്ടില്ല; ഉപഭോക്താക്കൾക്ക് വൻ ആശ്വാസവുമായി റിസർവ് ബാങ്ക്!’: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്!

by Brave India Desk
Aug 7, 2026, 12:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സ്മാർട്ട്‌ഫോണുകൾ ത തവണ വ്യവസ്ഥയിൽ (EMI) വാങ്ങിയ ശേഷം ഇൻസ്‌റ്റാൾമെന്റുകൾ മുടങ്ങിയാൽ ആപ്പുകൾ വഴിയും സാങ്കേതികവിദ്യ ഉപയോഗിച്ചും ഫോണുകൾ ദൂരസ്ഥലങ്ങളിൽ നിന്ന് പൂട്ടിയിടുന്ന (Remote Locking) വായ്പാ കമ്പനികളുടെ കടുംവെട്ടിന് തടയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഇഎംഐ അടയ്ക്കാൻ വൈകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ഫോൺ പൂർണ്ണമായി ഡിസേബിൾ ചെയ്യുന്നതും വ്യക്തിഗത വിവരങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതും അനഭിലഷണീയമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ബി.ഐയുടെ ശക്തമായ ഇടപെടൽ. ഉപഭോക്താക്കളുടെ മൗലികാവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി വിഷയത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ആർ.ബി.ഐ പുറപ്പെടുവിച്ചു.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

സ്മാർട്ട്‌ഫോൺ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളും എൻ.ബി.എഫ്.സികളും (NBFC) ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഫോൺ ലോക്ക് ചെയ്യുന്നത് പതിവായതോടെയാണ് വിഷയത്തിൽ കേന്ദ്ര ബാങ്ക് അടിയന്തരമായി ഇടപെട്ടത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പാ തിരിച്ചടവ് വൈകുമ്പോൾ നിയമപരമായ വഴി തേടണമെന്നും അല്ലാതെ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഉപഭോക്താവിന്റെ ഡിജിറ്റൽ ജീവിതം തടസ്സപ്പെടുത്തരുതെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. ഫോൺ ലോക്ക് ചെയ്യുന്നതിലൂടെ അത്യാവശ്യ ഘട്ടങ്ങളിൽ ആശയവിനിമയം നടത്താനോ അടിയന്തര സേവനങ്ങൾ തേടാനോ സാധിക്കാതെ വരുന്നത് മനുഷ്യാവകാശ ലംഘനത്തിന് തുല്യമാണെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.

ഡിജിറ്റൽ ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വായ്പാ ആപ്പുകൾക്കോ ഫിൻടെക് കമ്പനിക്കോ അവകാശമില്ല. പുതിയ നിബന്ധനകൾ നിലവിൽ വരുന്നതോടെ വ്യാജ ലോക്കിംഗ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോൺ പ്രവർത്തനരഹിതമാക്കുന്ന കടം കൊടുപ്പുകാരുടെ രീതി അവസാനിക്കും. ഭാവിയിൽ ഇത്തരം അനാവശ്യ പെരുമാറ്റങ്ങൾ കാണിക്കുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമെതിരെ കടുത്ത പിഴയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്നും ആർ.ബി.ഐ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കടക്കെണിയിലാകുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് റിസർവ് ബാങ്കിന്റെ ഈ പുതിയ തീരുമാനം.

Tags: rbi
Share
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies