Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ അത്ഭുതം;സ്റ്റീലിനേക്കാൾ 5 ഇരട്ടി ബലമുള്ള വലകൾ;ചിലന്തി

by Brave India Desk
Aug 7, 2026, 02:44 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

“മാർവൽ വരെ കോപ്പിയടിച്ച പ്രകൃതിയുടെ സ്വന്തം റിയൽ സൂപ്പർ ഹീറോ! കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ എഫക്റ്റുകളും റെഡ് & ബ്ലൂ കോസ്റ്റ്യൂമുമിട്ട് പീറ്റർ പാർക്കറെന്ന സ്പൈഡർമാൻ സ്ക്രീനിൽ തിളങ്ങുമ്പോൾ, നമ്മൾ കെെയ്യടിക്കും, എന്നിട്ട് ചിന്തിക്കും..”ആഹാ! ഒരു ചിലന്തി വന്ന് കടിച്ചാൽ എനിക്കും  ഇങ്ങനെയൊക്കെ ചാടിപ്പാഞ്ഞ് വല നെയ്യുന്ന സൂപ്പർ പവറുകൾ കിട്ടുമല്ലോ” എന്നല്ലേ….അങ്ങനെയെങ്കിൽ  അനേകം രഹസ്യങ്ങൾ ഒളുപ്പിച്ച് നമ്മുടെ വീടുകളുടെ മൂലയിലും മരക്കൊമ്പുകളിലും ഓടിനടക്കുന്ന റിയൽ സ്പെെഡറുകളെ കുറിച്ചറിഞ്ഞാലോ?

സത്യത്തിൽ, പ്രകൃതിയുടെ ഈ സ്വന്തം തയ്യൽക്കാരെ പലരും ‘ഷഡ്പദങ്ങൾ’ (Insects) എന്ന് വിളിക്കാറുണ്ടെങ്കിലും, ശാസ്ത്രീയമായി ഇവർ പ്രാണികളുടെ ഗണത്തിൽ പെടുന്നവരല്ല. പ്രാണികൾക്ക് ആറു കാലുകളും ആന്റിനയും ഒക്കെയുണ്ടെങ്കിൽ, അരാക്നിഡുകൾ (Arachnids) എന്ന അപൂർവ്വ ഗാങ്സ്റ്റർ ഗ്രൂപ്പിലെ അംഗങ്ങളായ ചിലന്തികൾക്ക് ആകെയുള്ളത് എട്ടു കാലുകളാണ്.  ഇവരുടെ ശരീരഘടന കണ്ടാൽ തന്നെ റോബോട്ടിക് ഡിസൈൻ പോലെ തോന്നും. തലയും നെഞ്ചും ഒന്നിച്ചു ചേർന്ന് ‘സെഫാലോഥൊറാക്സ്’ (Cephalothorax) എന്ന് വിളിക്കുന്ന മുൻഭാഗവും, പിന്നിലായി വയറിന്റെ ഭാഗമായ ‘ഓപിസ്ഥോസോമ’ (Opisthosoma) എന്ന ഭാഗവും മാത്രമേ ഇവയ്ക്കുള്ളൂ. ഈ രണ്ട് ഭാഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ‘പെഡിസെൽ’ (Pedicel) എന്നൊരു കുഞ്ഞു സിലിണ്ടർ ട്യൂബ് പോലെ തോന്നിപ്പിക്കുന്ന ഭാഗമാണ്. ഇതിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് വയറ് എങ്ങോട്ട് വേണമെങ്കിലും തിരിച്ച് ഇവർക്ക് സ്മൂത്തായി വലനെയ്യാൻ സാധിക്കുന്നത്!

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

ഇനി ഇവരുടെ കാലുകളുടെ കാര്യം കേട്ടാൽ ആരും കിളിപോയി ഇരുന്നുപോകും. സാധാരണ ജീവികളെപ്പോലെ കാലുകൾ നീട്ടാൻ ഇവറ്റകൾക്ക് പേശികളില്ല (Extensor muscles). പകരം, ശരീരത്തിനുള്ളിലെ രക്തസമ്മർദ്ദം (Hydraulic pressure) പമ്പ് ചെയ്താണ് ഓരോ കാലും മുന്നോട്ട് നീട്ടുന്നത്! അതായത് ഒരു പക്കാ ഹൈഡ്രോളിക് സിസ്റ്റം റൺ ചെയ്യുന്ന ആക്ഷൻ ജീവി! വായുടെ മുൻവശത്ത് കാണുന്ന ‘കെലിസറെ’ (Chelicerae) എന്ന കൊളുത്തുകളിൽ മാരകമായ വിഷപ്പല്ലുകൾ ഒളിച്ചിരിപ്പുണ്ട്. ഇരയെ കണ്ടാൽ ഉടൻ തന്നെ ഈ പല്ലുകൾ ഇറക്കി വിഷം കുത്തിവെക്കും. പക്ഷേ, ചിലന്തിയുടെ തൊണ്ട വളരെ ഇടുങ്ങിയതായതുകൊണ്ട് കട്ടി ഭക്ഷണങ്ങളൊന്നും വിഴുങ്ങാൻ കഴിയില്ല. അതുകൊണ്ട് ഇരയെ പിടിച്ച് കഴിഞ്ഞ് കുറച്ച് ദഹനരസങ്ങൾ അതിനുള്ളിലേക്ക് തിരികെ ഒഴിച്ച്, ആന്തരികാവയവങ്ങളെല്ലാം ഒരു മിൽക്ക് ഷെയ്ക്ക് പോലെ ലയിപ്പിച്ച്, സ്ട്രോ വെച്ച് കുടിക്കുന്നതുപോലെ കുടിച്ചാണ് കക്ഷി വിശപ്പടക്കുന്നത്!

ലോകത്ത് ഇതുവരെ ഏകദേശം അൻപത്തിമൂവായിരത്തിലധികം സ്പീഷീസ് ചിലന്തികളെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.  ഇവരിൽ ഭൂരിഭാഗം പേരും മാംസാഹാരികളാണെന്നതാണ് സത്യം ഓരോ വർഷവും ലോകത്തെ ചിലന്തികൾ ചേർന്ന് വധിക്കുന്നത് കോടിക്കണക്കിന് ടൺ പ്രാണികളെയാണ്.എന്നാൽ ഈ ഗാങ്ങിൽ ‘ബഗീര കിപ്ലിംഗി’ (Bagheera kiplingi) എന്നൊരു വിചിത്രമായ പച്ചക്കറിപ്രിയൻ സ്പീഷീസുണ്ട്; കക്ഷി ഇലകളും സസ്യഭാഗങ്ങളും മാത്രം തിന്ന് ജീവിക്കുന്ന ഒരു തനി പാവം സസ്യാഹാരി ചിലന്തി!

ഇനി ഇവരുടെ വലനെയ്യലിന്റെ കെമിസ്ട്രി കേട്ടാൽ നമ്മൾ തൊഴുതു നിൽക്കും! ചിലന്തിയുടെ വയറിനുള്ളിൽ പ്രോട്ടീനുകൾ ദ്രാവകരൂപത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് പുറത്തേക്ക് വരുമ്പോൾ ‘സ്പിന്നറെറ്റുകൾ’ (Spinnerets) എന്ന അവയവങ്ങളിലൂടെ കടന്നുപോകുകയും, വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നിമിഷനേരം കൊണ്ട് കട്ടിയുള്ള നൂലുകളായി മാറുകയും ചെയ്യുന്നു. ആറോളം വ്യത്യസ്ത ഗ്രന്ഥികളിൽ നിന്നാണ് പല ആവശ്യങ്ങൾക്കുള്ള നൂലുകൾ ഇവർ നിർമ്മിക്കുന്നത്. ഒരു സ്റ്റീൽ വയറിനേക്കാൾ അഞ്ചിരട്ടി ബലവും, സ്വന്തം നീളത്തിന്റെ 50 ശതമാനത്തോളം പൊട്ടാതെ വലിച്ചുനീട്ടാനുള്ള ഇലാസ്തികതയുമുണ്ട് ഈ നൂലുകൾക്ക്! ഭൂമിയെ ഒരു വട്ടം ചുറ്റാനുള്ള ചിലന്തിനൂൽ എടുത്താൽ പോലും അതിന് വെറും 500 ഗ്രാമിൽ താഴെ മാത്രമേ ഭാരമുണ്ടാകൂ.  ഇത്രയും ഭാരം കുറഞ്ഞതും എന്നാൽ സ്റ്റീലിനേക്കാൾ ബലവുമുള്ള വസ്തു കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ശാസ്ത്രജ്ഞർ വർഷങ്ങളായി ഗവേഷണം നടത്തുന്നുണ്ട്. ഇന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും സൂപ്പർ മെഡിക്കൽ നൂലുകളും ഉണ്ടാക്കാനായി ചിലന്തിനൂലിന്റെ ജീനുകൾ വെച്ചാണ് പരീക്ഷണങ്ങൾ നടത്തുന്നത്! ഇതിനായി ചിലന്തിനൂലിന്റെ ജീനുകൾ സസ്യങ്ങളിലേക്കും ജീവികളിലേക്കും മാറ്റിപ്പാർപ്പിച്ച് (Genetic Engineering) വലിയ തോതിൽ സ്പൈഡർ സിൽക്ക് ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

പ്രണയത്തിന്റെ കാര്യത്തിൽ ചിലന്തി ചേട്ടന്മാർ ജീവൻ കൈയ്യിൽ പിടിച്ചാണ് നടക്കുന്നത്. പെൺ ചിലന്തികൾക്ക് സാധാരണയായി ആൺ ചിലന്തികളെക്കാൾ വലിപ്പക്കൂടുതലുണ്ട്. അബദ്ധത്തിൽ പെൺ ചിലന്തിയുടെ മുന്നിലേക്ക് ചെന്നാൽ അത് തങ്ങളെ ഇരയാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ച് വിഴുങ്ങാൻ സാധ്യത കൂടുതലാണ്. അതിൽ നിന്നും രക്ഷപ്പെടാൻ വൻ തരംഗ് ആക്ഷനുകളും ഡാൻസും കോമാളിത്തരങ്ങളും കാണിച്ച് “ഞാൻ നിന്റെ ലൗവർ ആണേ…” എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമേ ഇവന്മാർക്ക് അടുത്തേക്ക് പോകാൻ അനുവാദമുള്ളൂ! സാധാരണ മിക്ക ചിലന്തികളും ഒന്നോ രണ്ടോ വർഷം കൊണ്ട് തടിതപ്പുമ്പോൾ, ടാറന്റൂള (Tarantula) പോലെയുള്ള ചില രാക്ഷസൻ ചിലന്തികൾ ഇരുപത് വർഷത്തിലധികം കാടുകളിൽ ജീവിച്ചിരിക്കും. അപ്പോൾ അടുത്ത തവണ നിങ്ങളുടെ മുറിയുടെ മൂലയിൽ അഞ്ചാറ് കണ്ണ് മിഴിച്ച്, എട്ടു കാലും നീട്ടി ഇരിക്കുന്ന ചിലന്തിയെ കണ്ടാൽ അനാദരവോടെ നോക്കരുത്. കൺമുന്നിൽ സൗജന്യമായി കാണാൻ കിട്ടുന്ന ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോളിക് സൂപ്പർ ഹീറോയാണ് പുള്ളി!

Tags: SpiderWorld Safari
Share
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies