Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

by Brave India Desk
Sep 9, 2026, 09:33 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

സിംഗപ്പൂർ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ വാർഷിക ശമ്പളം 1.7 ദശലക്ഷം ഡോളറിൽ നിന്ന് 2.8 ദശലക്ഷം ഡോളറായി ഉയർത്തി. ചൊവ്വാഴ്ച പാർലമെന്റിൽ നടത്തിയ പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിവുറ്റ രാഷ്ട്രീയ നേതാക്കളെ ആകർഷിക്കുന്നതിനും മികച്ച ഭരണം നിലനിർത്തുന്നതിനും ശമ്പള വർദ്ധനവ് അത്യന്താണെന്ന് വോങ് പറഞ്ഞു. പുതിയ തീരുമാനപ്രകാരം ഉപപ്രധാനമന്ത്രിയുടെ വാർഷിക ശമ്പളം 1.48 ദശലക്ഷം ഡോളറിൽ നിന്ന് 2.42 ദശലക്ഷം ഡോളറായി ഉയരും. കാബിനറ്റ് മന്ത്രിമാരുടെ ശമ്പളം അവരുടെ സീനിയോറിറ്റിയും വകുപ്പുകളുടെ ചുമതലയും അനുസരിച്ച് 1.42 ദശലക്ഷം ഡോളറിനും 2.28 ദശലക്ഷം ഡോളറിനും ഇടയിലായിരിക്കും.

എന്നാൽ തന്റെ ശമ്പളത്തിൽ വർദ്ധനവായി ലഭിക്കുന്ന മുഴുവൻ തുകയും നല്ല കാര്യങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് ലോറൻസ് വോങ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഉയർന്ന ശമ്പളം സിംഗപ്പൂരിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണെങ്കിലും, സാധാരണക്കാരുടെ വരുമാനത്തേക്കാൾ വളരെ കൂടുതലായതിനാൽ ഇത് രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. തുക വളരെ വലുതാണെന്നും പൗരന്മാർ ഇതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് എന്തുകൊാണെന്ന് തനിക്ക് മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എങ്കിലും രാജ്യത്തെ മുന്നോട്ട് നയിക്കാൻ യോഗ്യരായ രാഷ്ട്രീയ നേതൃത്വം ആവശ്യമാണെന്നും അതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

ഈ വർദ്ധനവിന് മുമ്പ് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സിംഗപ്പൂർ പ്രധാനമന്ത്രി. സ്വതന്ത്രമായ ഒരു സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ ശമ്പള വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. നിലവിലുള്ള ഓഫീസ് ഹോൾഡർമാർക്ക് പുതിയ ശമ്പള സ്കെയിൽ ഉടൻ ബാധകമാകില്ല. പകരം വ്യക്തിഗത പ്രകടനത്തിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒക്ടോബർ 15 മുതൽ ഒൻപത് ശതമാനം വരെ ഒറ്റത്തവണത്തെ വർദ്ധനവായിരിക്കും ഇവർക്ക് ലഭിക്കുക.

Tags: singaporePM Lawrence Wong's Salary
Share
Tweet
SendShare

Latest stories from this section

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ഇന്ത്യ-നേപ്പാൾ സൈന്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനം ; മിന്നൽ പ്രളയത്തിന് പിന്നാലെ തുരങ്കത്തിൽ കുടുങ്ങിയ ആറുപേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Latest News

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ടിം കുക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണി കീഴടക്കാൻ എത്തുന്നു; പ്രത്യേകതകൾ അറിയാം

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ഡൽഹി വോട്ടർ പട്ടികയിൽ പേര് ചേർത്ത് രാഘവ് ഛദ്ദ ; നടപടി പഞ്ചാബിൽ നിന്നും പേര് ഒഴിവാക്കിയതിന് പിന്നാലെ ; മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപണവുമായി എ എ പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

പ്രധാനമന്ത്രിയുടെ ശമ്പളം 60 ശതമാനത്തിലധികം കൂട്ടി സിംഗപ്പൂർ; ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വോങ്

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

സത്യനികേതനിൽ വ്യാപക നടപടി ; കാലപ്പഴക്കം ചെന്ന 27 കെട്ടിടങ്ങൾ ഇന്ന് പൊളിച്ചു നീക്കും

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

ഇവന്മാർ ആകെ കോമഡിയാണല്ലോ, ടീമിലെ അഴിച്ചുപണികൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ; പിസിബിയുടെ തീരുമാനത്തിൽ അമ്പരന്ന് പാക് ക്യാപ്റ്റൻ ബാബർ അസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies