Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

by Brave India Desk
Sep 12, 2026, 05:56 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ അംഗരാജ്യങ്ങൾ ഐക്യകണ്‌ഠേന പാസാക്കി. അംഗരാജ്യങ്ങളൊന്നും എതിർപ്പുകൾ ഉന്നയിക്കാതെ പൂർണ്ണ സമ്മതത്തോടെയാണ് പ്രഖ്യാപനം അംഗീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപനത്തിന് സമവായമുണ്ടാക്കാൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സിന്റെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യുകയുണ്ടായി.

അന്താരാഷ്ട്ര വ്യാപാരത്തെ തടസ്സപ്പെടുത്തുന്നതും ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് നിരക്കാത്തതുമായ ഏകപക്ഷീയ താരിഫുകളും നോൺ-താരിഫ് നടപടികളും വർദ്ധിച്ചുവരുന്നതിൽ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. കൂടാതെ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയ ഉപരോധങ്ങളെയും ബലപ്രയോഗങ്ങളെയും ഉച്ചകോടി അപലപിച്ചു. അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്ന നിലപാട് ബ്രിക്‌സ് അംഗരാജ്യങ്ങൾ ആവർത്തിച്ചുറപ്പിച്ചു. സായുധ സംഘർഷങ്ങൾ നടക്കുന്ന സമയത്ത് പോലും ആണവ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും നിർബന്ധമായും പാലിക്കപ്പെടണമെന്ന് പ്രഖ്യാപനം ആവശ്യപ്പെട്ടു. എങ്കിലും റഷ്യ-യുക്രൈൻ യുദ്ധം, അമേരിക്ക-ഇറാൻ യുദ്ധം എന്നിവ പ്രഖ്യാപനത്തിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല. അംഗരാജ്യങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള അതിർത്തി കടന്നുള്ള പണമടവ് സാധ്യമാക്കുന്നതിനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുമുള്ള ചർച്ചകൾ ബ്രിക്‌സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തുടരുവാൻ ധാരണയായിട്ടുണ്ട്.

Stories you may like

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട സ്ഥാപനങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് ഉച്ചകോടിയുടെ സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നിവയിൽ അടിയന്തര പരിഷ്‌കരണങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണെന്നും, ആനുകൂല്യങ്ങളുടെ പിരമിഡിനെ പങ്കാളിത്തത്തിന്റെ പ്ലാറ്റ്ഫോമാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിലും അവയുടെ നിയന്ത്രണ നിയമങ്ങൾ രൂപീകരിക്കുന്നതിലും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും കപ്പൽ ഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ, നാവികരുടെ സുരക്ഷയ്ക്കായി ദുരന്ത മുന്നറിയിപ്പുകളും വൈദ്യസഹായവും ലഭ്യമാക്കുന്ന ബ്രിക്‌സ് അടിയന്തര ശൃംഖല രൂപീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിക്കുകയുണ്ടായി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തുടങ്ങിയ പ്രമുഖ ആഗോള നേതാക്കൾ ഉച്ചകോടിയിൽ സന്നിഹിതരായിരുന്നു.

Tags: Narendra Modibrics
Share
Tweet
SendShare

Latest stories from this section

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

Latest News

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies