Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

by Brave India Desk
Sep 16, 2026, 08:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭീകരാക്രമണങ്ങൾക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രഹസ്യ ആശയവിനിമയ ആപ്പ് വികസിപ്പിച്ച 19-കാരനായ തമിഴ്‌നാട് സ്വദേശി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ (ATS) പിടിയിലായി. കോയമ്പത്തൂർ സ്വദേശിയായ മഖ്‌സൂദ് അലിയെയാണ് തമിഴ്‌നാട് എ.ടി.എസിന്റെ സഹായത്തോടെ ഉത്തർപ്രദേശ് എ.ടി.എസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിരോധിത ഭീകര സംഘടനയായ അൽഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗവുമായി (AQIS) ഇയാൾക്ക് ബന്ധമുണ്ടെന്നും ബോംബ് നിർമ്മാണ വീഡിയോകളും ജിഹാദി ലഘുലേഖകളും പങ്കുവെച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സജീവമായിരുന്നെന്നും എ.ടി.എസ് വ്യക്തമാക്കി.

ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. സെപ്റ്റംബർ 12-ന് ഉത്തർപ്രദേശിലെ അസംഗഡ് സ്വദേശിയായ മുഹമ്മദ് നബീൽ എന്നയാളെ എ.ടി.എസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മഖ്‌സൂദ് അലിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാക്കർമാരുമായി മഖ്‌സൂദ് അലി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പൈത്തൺ, ജാവ തുടങ്ങിയ കോഡിങ് ഭാഷകൾ ഓൺലൈനിലൂടെ പഠിച്ച ഇയാൾ ‘ക്യാപ്റ്റൻ എം നെറ്റ്‌വർക്ക്’ (CAPTAIN M NETWORK) എന്ന പേരിൽ എൻക്രിപ്റ്റ് ചെയ്ത രഹസ്യ ആപ്പ് നിർമ്മിച്ച് നൽകുകയും ഇത് വഴി ഭീകരവാദ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു.

Stories you may like

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അൽഖ്വയ്ദ ഭീകരൻ അൻവർ അൽ അവ്ലാകിയുടെ ആശയങ്ങളിൽ ആകൃഷ്ടരായ യുവാക്കളെ സോഷ്യൽ മീഡിയ വഴി സംഘടിപ്പിച്ച് ‘മുജാഹിദുകൾ’ ആക്കി മാറ്റാനും, പരിശീലനവും പണവും നൽകി രാജ്യത്തിനെതിരെ അക്രമങ്ങൾ അഴിച്ചുവിടാനുമായിരുന്നു ഇവരുടെ പദ്ധതി. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിരവധി പാകിസ്ഥാൻ ഫോൺ നമ്പറുകളും ഉൾപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഭാരതീയ ന്യായ സംഹിതയിലെയും (BNS) യു.എ.പി.എ (UAPA) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത എ.ടി.എസ്, പ്രതിയെ ലഖ്‌നൗവിലെത്തിച്ച് കോടതിയിൽ ഹാജരാക്കി തുടർനടപടികൾ ആരംഭിച്ചു.

Tags: UP ATS arrests
Share
Tweet
Send
Share

Latest stories from this section

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

Latest News

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology