മാസപ്പടി കേസിൽ സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്നും, തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഡയറിയെക്കുറിച്ച് ഏത് അന്വേഷണവും വരട്ടെയെന്നും അതിൽ യാതൊരു കുഴപ്പവുമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും കൂട്ടിച്ചേർത്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സർക്കാറല്ല കേരളത്തിലേതെങ്കിലും, ഇ.ഡി. ഔദ്യോഗികമായി ഒരു കാര്യം ആവശ്യപ്പെട്ടാൽ അത് നിർവഹിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ.ഒ. കോടതിയിൽ സമർപ്പിച്ച രേഖകളുടെ ഭാഗങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ബി.ജെ.പി. നേതാവ് ഷോൺ ജോർജ് രംഗത്തെത്തിയതിനെത്തുടർന്നാണ് കെ. മുരളീധരന്റെ ഈ പ്രതികരണം. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഉൾപ്പെടെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, എം.വി. ഗോവിന്ദൻ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ.
പിണറായി വിജയനെതിരെ എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ലെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയുടെയും വി.ഡി. സതീശന്റെയും ഉൾപ്പെടെയുള്ള പേരുകൾ അതിൽ ഉൾപ്പെട്ടതാണ് കാരണമെന്നാണ് ഷോൺ ജോർജ് ഉന്നയിച്ച പ്രധാന ആരോപ









