മാസപ്പടി കേസിൽ സി.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തായുടെ ഡയറിയിലെ സുപ്രധാന വിവരങ്ങൾ ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടു. ഗുരുതരമായ കണ്ടെത്തലുകളുള്ള ഈ രേഖകൾ എസ്.എഫ്.ഐ.ഒ (SFIO) കോടതിയിൽ സമർപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ നിരവധി പ്രമുഖ നേതാക്കളുടെ പേരുകൾ ഈ ഡയറിയിലുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്ചുതാനന്ദൻ, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, എം.വി. ഗോവിന്ദൻ, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകളാണ് ഡയറിയിലുള്ളത്.
പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള ഈ പേജിൽ മുഖ്യമന്ത്രി വി. ഡി. സതീശന്റെയും പ്രതിപക്ഷ നേതാബ് പിണറായി വിജയന്റെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാണിച്ചു. ഡയറിയിൽ പിണറായി വിജയന്റെ പേര് ‘പി വി’ എന്ന ചുരുക്കപ്പേരിൽ അല്ല, മറിച്ച് ‘പിണറായി’ എന്ന് തന്നെയാണ് പൂർണ്ണമായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാസപ്പടി കേസിൽ ഇ.ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ യഥാർത്ഥ കാരണം ഈ രേഖകളിലുള്ള പേരുകളാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്രയും വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ഈ വിഷയത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഷോൺ ജോർജ്, ഇത് നിരവധി ഗൗരവമേറിയ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.








