കണ്ണൂരിൽ വെച്ച് മന്ത്രി ഒ. ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കടുത്ത ആക്രമണവും പ്രതിഷേധവും. കാസർകോട്ടേക്കുള്ള യാത്രാമധ്യേ തളിപ്പറമ്പ് കുപ്പത്തിലും പയ്യന്നൂരിലുമാണ് മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. കല്ലുകൊണ്ടും കൈ കൊണ്ടും പ്രതിഷേധക്കാർ വാഹനത്തിന്മേൽ ആഞ്ഞടിച്ചതിനെ തുടർന്ന് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.
പയ്യന്നൂർ കഴിഞ്ഞതിന് പിന്നാലെ കാസർഗോട് നീലേശ്വരത്തും തളി ക്ഷേത്രത്തിന് സമീപത്തും പാലസ് ഗ്രൗണ്ടിലും ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മന്ത്രി ഒ. ജെ. ജനീഷുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ തേടി.
ആക്രമണത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചതിന് പിന്നാലെ അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി ഡിജിപിക്ക് അടിയന്തര നിർദ്ദേശം നൽകി.










