വാഷിംഗ്ടൺ: ഫ്രാൻസിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും നടത്തുന്ന പ്രക്ഷോഭത്തെ വിമർശിച്ചു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ പ്രക്ഷോഭം വിദ്യാഭ്യാസവിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും, അത് ഇസ്ലാമും കുടിയേറ്റവും ഉയർത്തുന്നഭീഷണിയാണെന്നുമാണ് ട്രംപിന്റെ വിദ്വേഷ പരാമർശം.
“ഫ്രാൻസിൽ ഇപ്പോൾ നടക്കുന്നത് അനിയന്ത്രിതമായ വൻതോതിലുള്ള കുടിയേറ്റം മാത്രമാണ്. ഇത്സ്കൂളുകളെക്കുറിച്ചുള്ള പ്രശ്നമല്ല, മറിച്ച് ഒരുകാലത്ത് മഹത്തായ ഒരു രാജ്യമായിരുന്ന ഫ്രാൻസിനെഇസ്ലാം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്” – ട്രംപ് കുറിച്ചു.
പാരിസിന്റെ പ്രാന്തപ്രദേശങ്ങളിലെ ദരിദ്ര മേഖലകളിൽ തുടക്കമിട്ട പ്രക്ഷോഭം നിലവിൽരാജ്യമൊട്ടുക്കും പടർന്നുപിടിച്ചിരിക്കുകയാണ്. രണ്ടര ലക്ഷത്തിലധികം ആളുകളാണ് ചൊവ്വാഴ്ചമാത്രം തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
അതിർത്തിയിലെ കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനെ പിന്തുണയ്ക്കുന്ന ട്രംപ്, യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനെ നിരന്തരം വിമർശിക്കാറുണ്ട്. മുൻപുംഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളിലെ ആഭ്യന്തര വിഷയങ്ങളിൽ സമാനമായ രീതിയിൽകുടിയേറ്റ വിരുദ്ധ വിദ്വേഷ പരാമർശങ്ങളുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.












